സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പോലീസ്. പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മ്യൂണ്‍സ്റ്ററിലാണ് അപകടമുണ്ടാ
നേരത്തെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് ഇതിലൊരാള്‍ വാന്‍ ഓടിച്ച ഡ്രൈവര്‍ ആണെന്ന് സ്ഥിരീകരിച്ചു. വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറ്റിയ ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
30ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. സംഭവം ആക്രമണമാണോ അപകടമാണോ എന്ന കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല