സ്വന്തം ലേഖകന്‍: തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തുന്നു; മേല്‍വസ്ത്രം ഊരി നഗ്നയായി നടിയുടെ പ്രതിഷേധം; വീഡിയോ വൈറല്‍. ടോളിവുഡിലെ ശ്രദ്ധേയ നടി ശ്രീ റെഡ്ഢിയാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുഗ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് പുറത്ത് മേല്‍വസ്ത്രം ഊരി അര്‍ദ്ധനഗ്നയായി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ടോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ ഫിലം ചേംബര്‍ തുടരുന്ന മൗനത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് ശ്രീ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലത്ത് ഏറെ നേരം തുടര്‍ന്ന ശ്രിയയെ പിന്നീട് പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഭവം ഞെട്ടലുണ്ടാക്കിയെന്ന് സംവിധായകന് ശേഖര്‍ കമ്മൂല പറഞ്ഞു. നാളേറെയായി സിനിമ രംഗത്ത് കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടര്‍ന്നിട്ട്. എന്നാല്‍ തെലുങ്ക് സിനിമ മേഖലയില്‍ അങ്ങനൊരു പ്രശ്നമില്ലെന്ന് പറഞ്ഞു നടി രാകുല്‍ പ്രീത് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് കഴിഞ്ഞയാഴ്ച്ച ശ്രീ റെഡ്ഢി സംസാരിക്കുകയും സംവിധായകന് കമ്മൂലയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ അദ്ദേഹത്തിനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്. സംവിധായകന് തന്നെ ചില കഥാപാത്രങ്ങള്‍ വച്ചു നീട്ടി പ്രലോഭിപ്പിക്കാന്‍ നോക്കിയെന്നും താന്‍ വഴങ്ങിയില്ലെന്നും ശ്രീ വെളിപ്പെടുത്തി.
ശ്രീയുടെ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായപ്പോള്‍ വിശദീകരണവുമായി ശേഖര്‍ രംഗത്തെത്തി. തന്നെ ആക്രമിക്കുന്നതില്‍ ശ്രീക്ക് വ്യക്തിപരമായി നേട്ടമുണ്ടെന്ന് കരുതുന്നതായി ശേഖര്‍ പറഞ്ഞു. ‘ആ സ്ത്രീ പച്ചക്കള്ളം പറയുകയാണ്. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അറിയാം. അവിടെ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെയാണ് കരുതുന്നത്. എന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കാന്‍ മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്. ഇത്തരത്തിലുള്ള കള്ളങ്ങള്‍ ആഘോഷിക്കുമ്പോള്‍ വേദനിക്കുന്ന ഒരു കുടുംബം എനിക്കൊപ്പമുണ്ട്. ഒന്നുകില്‍ മാപ്പ് പറയുക, ആരോപണങ്ങള്‍ പിന്‍വലിക്കുക അല്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറാകുക’, ശേഖര്‍ കൂട്ടിച്ചേര്‍ത്തു. അരവിന്ദ് 2 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല