സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലുല കീഴ്ടടങ്ങി. രണ്ട് ദിവസമായി സ്റ്റീല്‍വര്‍ക്കഴേ്‌സ് യൂനിയന്‍ ഓഫീസിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയോടേ സ്വന്തം ഓഫീസിലെത്തിയ അദ്ദേഹം പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
നേരത്തെ അറസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് സില്‍വ നല്‍കിയ ഹരജി ബ്രസീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സില്‍വ കീഴടങ്ങിയിരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ ലൂലക്ക് വിജയസാധ്യതയുള്ളതായി പ്രവചനമുണ്ടായിരുന്നു. ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒ.എ.എസ് എന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതാണ് ലുലയെ കുടുക്കിയത്.
കരാര്‍ നല്‍കുന്നത് കൈക്കൂലി വാങ്ങിയെന്നാണ് ലൂലക്കെതിരായ ആരോപണം. കേസില്‍ ലൂലയെ ഒമ്പതര വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ട് ഉത്തരവിട്ട 2017ലെ കീഴ്‌കോടതി വിധിയാണ് ഇപ്പോള്‍ അപ്പീല്‍ കോടതി ശരിവെച്ചിരിക്കുന്നത്. ശിക്ഷ 12 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. ലുല കീഴ്ടടങ്ങിയതോ അനുയായികളുടെ കലാപം ഭയന്ന് രാജ്യമൊട്ടാകെ സുരക്ഷ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല