സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് നല്ല സുഹൃത്ത്; യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ചൈന ഇളവു വരുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപ്. വ്യാപരകരാറില്‍ ഇളവു കൊണ്ടുവരുന്നത് ശരിയായ കാര്യമാണെന്നും ട്രംപ് പറഞ്ഞു. സാമ്പത്തികമേഖലയേയും ഉപഭോക്താക്കളെയും വ്യവസായത്തെയും ബാധിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും താനും നല്ല സുഹൃത്തുക്കളാണ്. വ്യാപാരമേഖലയില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അതൊന്നും സൗഹൃദത്തെ ബാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. വ്യാപാരബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ചൈന മാറ്റും. നികുതികള്‍ പരസ്പരപൂരകങ്ങളാകുകയും പൊതുസ്വത്തില്‍ കരാര്‍ കൊണ്ടുവരികയും ചെയ്യും. ഇരുരാജ്യങ്ങള്‍ക്കും മികച്ച ഭാവിയുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
യുഎസില്‍ നിന്നുള്ള കാര്‍, വിമാനം എന്നിവയുള്‍പ്പെടെ 106 ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കാണ് ചൈന പുതിയ തീരുവ ചുമത്തിയത്. ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന 1300 ചൈനീസ് ഉല്‍പന്നങ്ങളുടെ പട്ടിക യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു ഇത്. ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്കാണ് യുഎസ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല