സ്വന്തം ലേഖകന്‍: ആണ്‍പെണ്‍ വിവേചനം പൂര്‍ണമായും ഒഴിവാക്കി ലണ്ടനിലെ സ്‌കൂള്‍; ഇനി ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാം. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാമെന്ന പുതിയ പരിഷ്‌ക്കാരവുമായി രംഗത്തെത്തിയത് റുട്‌ലാന്‍ഡ് യുപിങ്ങാം സ്‌കൂളാണ്.
യൂണിഫോമായി പാന്റ്‌സിനു പകരം പാവാടയും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികള്‍ക്കു സ്‌കൂളിലെത്താമെന്ന് ആണ്‍കുട്ടികള്‍ക്കു പാവാട ധരിക്കാന്‍ അനുമതി നല്‍കിയതിനെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മുട്ടിനു മുകളില്‍ നില്‍ക്കുന്ന പാവാടയാണ് ഇവിടെ യൂണിഫോം.
ആണ്‍പെണ്‍ വ്യത്യാസമില്ലെന്നു കാണിക്കാന്‍ ആണ്‍കുട്ടി, പെണ്‍കുട്ടി എന്നീ വാക്കുകളും ഈ സ്‌കൂളില്‍ നിരോധിച്ചിരിക്കുകയാണ്. വിദ്യാര്‍ഥി എന്നാണ് എല്ലാവരെയും സംബോധന ചെയ്യേണ്ടതെന്നും സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല