സ്വന്തം ലേഖകന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയ ഇനി പാര്‍ലമെന്ററി റിപബ്ലിക്; പുതിയ പ്രസിഡന്റ് സ്ഥാനമേറ്റു. 2015 ലെ വിവാദമായ ഭരണഘടന ഭേദഗതി അനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായി പുതിയ പ്രസിഡന്റായി അര്‍മെന്‍ സഗ്‌സ്യാന്‍ അധികാരമേറ്റു. അസാധാരണ പാര്‍ലമമെന്ററി സമ്മേളനത്തില്‍ അര്‍മീനിയന്‍ ഭരണഘടനയും പുതിയ നിയമത്തിന്റെ ഏഴാം നൂറ്റാണ്ടിലെ കൈയെഴുത്തു പ്രതിയും കൈയിലേന്തിയാണ് സഗ്‌സ്യാന്‍ സത്യപ്രതിജ്ഞ ചെയ്തത്.
അര്‍മീനിയന്‍ ചര്‍ച്ച് കാത്തലിക്‌സ് ഗരേഗിന്‍ മേധാവിയില്‍നിന്ന് അനുഗ്രഹം ഏറ്റുവാങ്ങിയാണ് 64കാരന്‍ പുതിയ ദൗത്യം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെര്‍ഷ് സഗ്‌സ്യാനാണ് 2015ല്‍ രാജ്യത്തെ പാര്‍ലമന്റെറി റിപ്പബ്ലിക്കിലേക്ക് മാറുന്നതിനുള്ള ഭരണഘടന ഭേദഗതിക്ക് തുടക്കമിട്ടത്.
ഇതുപ്രകാരം അദ്ദേഹം കൂടുതല്‍ അധികാരമുള്ള പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ഹിതപരിശോധനയില്‍ 63 ശതമാനം പേര്‍ അനുകൂലിച്ചതിനെ തുടര്‍ന്നായിരുന്നു ഭരണഘടന ഭേദഗതിക്ക് പച്ചക്കൊടി ലഭിച്ചത്. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെതന്നെ പ്രതിനിധിയാണ് അര്‍മെന്‍ സഗ്‌സ്യാന്‍. അധികാരമേറെയുള്ള പ്രധാനമന്ത്രിയായി സെര്‍ഷ് സഗ്‌സ്യാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ റബര്‍ സ്റ്റാമ്പ് പ്രസിഡന്റാവും അര്‍മെനെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല