1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ബാര്‍ബിക്യൂവും ചാരിറ്റി പ്രവര്‍ത്തനങ്ങളും, യു.കെ.കെ.സി.എ യുടെ നവസാരഥികള്‍ക്ക് സ്വീകരണവും ഏപ്രില്‍ 28 ന് വിഥിന്‍ഷോ സെന്റ്.ജോണ്‍സ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ വച്ച് നടക്കും. എല്ലാവര്‍ഷവും അസോസിയേഷന്റെ അംഗങ്ങളുടെ പരസ്പര സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ബാര്‍ബിക്യൂ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വിനോദവും, വിജ്ഞാനവും ഒക്കെയായി ഒരു ദിവസം ചിലവഴിക്കുവാന്‍ വേണ്ട എല്ലാം അന്നേ ദിവസം ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

‘ഒരുമിച്ച് ഒരുമയോടെ ഒരു യാത്ര’ എന്ന ആപ്തവാക്യവുമായി എം.കെ.സി.എയുടെ ഏകദിന വിനോദയാത്ര മെയ് 28ന് നോര്‍ത്ത് വെയില്‍സിലെ പ്രകൃതി രമണീയമായ ലാന്‍ഡുനോയിലേക്കാണ് സംഘടിപ്പിച്ചിരിക്കുന്നത്.
എം.കെ.സി.എയുടെ ബാര്‍ബിക്യൂവിലേക്കും ഏകദിന വിനോദ യാത്രയിലേക്കും എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാമും സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്‌കൂളിന്റെ വിലാസം:

ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE,
MANCHESTER,
M22 9NW.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.