1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

ബാലസജീവ് കുമാര്‍ (ലെസ്റ്റര്‍): മുന്‍ വര്‍ഷങ്ങളില്‍ യുക്മ ചിത്രഗീതവും, നാദവിനീതഹാസ്യവും ആയി യു കെ മലയാളികളെ ആസ്വാദക ലഹരിയുടെ പാരമ്യം രുചിപ്പിച്ച യുക്മ, ഈ വര്‍ഷവും അനുഗ്രഹീതഗായകരും, മറ്റു വിവിധ മേഖലകളിലെ പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന യുക്മ വേണുഗീതം 2018 പ്രോഗ്രാം യു കെ യിലെ ആസ്വാദകര്‍ക്കായി ഒരുക്കുകയാണ്.

മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്‌നേഹ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ ആസ്വാദകരെ അനുഭൂതിയുടെ ഉത്തുംഗശ്രുംഗങ്ങളില്‍ എത്തിക്കും എന്നുറപ്പാണ്. അനുഗ്രഹീത ഗായകരും, നര്‍ത്തകരും, കോമഡി ആര്‍ട്ടിസ്റ്റുകളും, മജീഷ്യരും പങ്കെടുക്കുന്ന മാസ്മരികമായ കലാവിരുന്നാണ് മെയ് 26 ന് ലെസ്റ്റര്‍ അഥീനയില്‍ യുക്മ യു കെ യിലെ പ്രേക്ഷകര്‍ക്കായി അണിയിച്ച്ഒരുക്കുന്നത്. യു കെ യിലെ ചിട്ടയാര്‍ന്ന ജീവിതത്തിന്റെയും, ജോലിയുടെ വിരസതയുടെയും ഇടയില്‍ നിന്ന് ആസ്വാദനത്തിന്റെ മണിക്കൂറുകള്‍ നല്‍കി പുനരുജ്ജീവഭിക്കുന്ന യുക്മ ഷോകളുടെ എല്ലാവിധ മേന്മകളും വേണുഗീതം പ്രോഗ്രാമിനും ഉണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി യു കെ യിലെ അനുഗ്രഹീത ഗായകര്‍ക്കായി യുക്മ ഗര്‍ഷോം ടിവിയുമായി സഹകരിച്ച് നടത്തുന്ന യുക്മ സ്റ്റാര്‍ സീസണ്‍ 3യുടെ സമാപന വേദിയുമായിരിക്കും ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി ആതിഥ്യം നല്‍കുന്ന യുക്മ വേണുഗീതം 2018. വൈകിട്ട് ആറു മണിക്കാരംഭിക്കുന്ന യുക്മ വേണുഗീതം 2018 പ്രോഗ്രാമിന് മുമ്പായി യുക്മ സ്റ്റാര്‍ സിംഗര്‍ പവേര്‍ഡ് ബൈ ഗര്‍ഷോം ടി വി യുടെ അവസാന മത്സരങ്ങളും വിധിനിര്‍ണ്ണയവും ഇതേ വേദിയില്‍ തന്നെ അനുഗ്രഹീത, പ്രമുഖ ഗായകരുടെ വിധിനിര്‍ണ്ണയത്തില്‍ നടക്കുന്നതാണ്.
മുമ്പ് നടന്നിരിക്കുന്ന പ്രോഗ്രാമുകളെ പോലെ തന്നെ ലെസ്റ്റര്‍ അഥീനയിലെ യുക്മ പ്രോഗ്രാമുകളെ അവിസ്മരണീയമാക്കാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയും യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റിയും ചേര്‍ന്ന് ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, വോളന്റിയര്‍മാരും, മിതമായ വിലക്കുള്ള രുചികരമായ നാടന്‍ ഭക്ഷണ ശാലകളും, കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള അവസരങ്ങളും എല്ലാം ഒരുക്കി തികഞ്ഞ ഉത്സവ പ്രതീതിയോടെ യുക്മ വേണുഗീതം 2018 ആഘോഷിക്കാനാണ് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.

മൂന്ന് ശ്രേണികളിലായി മിതമായ വിലക്കാണ് യുക്മ വേണുഗീതം 2018 പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കുടുംബവുമൊത്തുള്ള ആസ്വാദനത്തിന് ഏറ്റവും അനുയോജ്യമായ പ്രോഗ്രാമായതിനാല്‍ വി ഐ പി, ഡയമണ്ട്, ഗോള്‍ഡ് എന്നീ ശ്രേണികളില്‍ ഫാമിലി ടിക്കറ്റുകളാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തനിയെ വരുന്നവര്‍ക്കും സ്‌പെഷ്യല്‍ ക്‌ളാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. വി ഐ പി, ഡയമണ്ട് ക്‌ളാസ് ടിക്കറ്റുകള്‍ പരിമിതമായതിനാലും, ആവശ്യക്കാര്‍ കൂടുതലായതിനാലും, പരിമിതമായ ടിക്കറ്റുകള്‍ മാത്രമേ ഈ ശ്രേണിയില്‍ ലഭ്യമായുള്ളു.

ടിക്കറ്റുകള്‍ ലഭിക്കുന്നതിന് അടുത്തുള്ള യുക്മ അംഗമായ അസോസിയേഷന്‍ ഭാരവാഹിയെയോ, യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിനെയോ ( Mobile 07883068181) നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസിനെയോ (mobile 07985641921 )ബന്ധപ്പെട്ട് പ്രവേശന അനുമതികള്‍ ലഭ്യമാക്കാവുന്നതാണ്. മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ക്ക് പ്രത്യേക കൗണ്ടര്‍ മുഖേന ലെസ്റ്റര്‍ അഥീനയില്‍ പ്രവേശന പാസുകള്‍ ലഭ്യമാക്കുമെങ്കിലും മുന്‍ നിരയിലെ സീറ്റുകളോ പ്രത്യേക ക്ലാസുകളോ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് കഴിയില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നതോടൊപ്പം അവിസ്മരണീയമായ അസുലഭ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള നിങ്ങളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

പ്രമുഖ ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്‌റ്),ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ:വില്‍സണ്‍ മേച്ചേരി (ഫ്‌ളവര്‍സ് TV ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു.

നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാഷോ ‘ യുക്മ വേണുഗീതം2018’ ആസ്വദിക്കുവാന്‍ യുകെയിലെ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു….

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.