സ്വന്തം ലേഖകന്‍: യുഎസില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ സാധനങ്ങളും വാഹന ഭാഗങ്ങളും നദിയില്‍. യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ സാധനങ്ങളും വാഹനത്തിന്റെ ചില ഭാഗങ്ങളും ഈല്‍ നദിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവരെ ഈ മാസം അഞ്ചിനു രാത്രിയാണു വാഹനം സഹിതം കാണാതായത്.
നദിയില്‍ നിന്നു കണ്ടെടുത്ത സാധനങ്ങള്‍ ഇവരുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓറിഗനിലെ പോര്‍ട്!ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുകി ഈല്‍ നദിയില്‍ വീഴുകയായിരുന്നുവെന്നു കലിഫോര്‍ണിയ പൊലീസ് കരുതുന്നു.
ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് നദിയില്‍ നിന്നു കണ്ടെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല