സ്വന്തം ലേഖകന്‍: ഗാസയില്‍ പ്രതിഷേധം കത്തുന്നു; റബര്‍ ബുള്ളറ്റുകളും കണ്ണീര് വാതകവുമായി ഇസ്രയേല്‍; നൂറിലേറെ പേര്‍ക്ക് പരുക്ക്. ഓര്മ പുതുക്കല്‍ ദിനമായ മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധം മൂന്നാം വെള്ളിയാഴ്ചയും തുടരുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെയായി 34 പേര് കൊല്ലപ്പെടുകയും 2000ത്തോളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായേല്‍ പൊലീസ് റബര്‍ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പ്രക്ഷോഭകരെ നേരിടുന്നത്. കിഴക്കന്‍മേഖലയിലെ ഖാന് യൂനിസിലെ മൊബൈല്‍ ആരോഗ്യകേന്ദ്രങ്ങള്ക്കുനേരെയും ഇസ്രായേല്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രക്ഷോഭകര്‍ ഇസ്രായേലി പതാക കത്തിക്കാന്‍ ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
പ്രക്ഷോഭത്തിന്റെ ചിത്രവും വാര്‍ത്തയും ശേഖരിക്കാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെയും ഇസ്രായേല്‍ വെറുതെ വിടുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേല്‍ പൊലീസിന്റെ വെടിയേറ്റ് ഫോട്ടോഗ്രാഫര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ അധിനിവേശം നടത്തിയ ഭൂമി തിരിച്ചുപിടിക്കാനാണ് പലസ്തീനികള്‍ പ്രക്ഷോഭം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല