മാര്‍ട്ടിന്‍: ചാരിറ്റി പ്രവര്‍ത്തനത്തിന് വ്യത്യസ്ത മുഖം നല്‍കി ബിര്‍മിങ്ഹാമിലെ 3 സഹോദരിമാര്‍ നടത്തിയ ചാരിറ്റി കറി നൈറ്റ് യുകെ മലയാളീ സമൂഹത്തിനു മാതൃകയാകുന്നു. ഏപ്രില്‍ 7 നു നടത്തിയ ചാരിറ്റി കറി നൈറ്റ് വഴി കേരളത്തിലെ ദുരിതമനുഭവിക്കുന്ന 3 വക്തികള്‍ക്ക് വേണ്ടിയും ബിര്‍മിങ്ഹാം സെയിന്റ് മേരിസ് ഹൊസ്പിസ് നു മായും ഇവര്‍ £3200 ല്‍ അധികം സമാഹരിച്ചു കഴിഞ്ഞു .പ്രതിക്ഷക്കതിതമയ സഹായ സഹകരണങ്ങളും സംഭവനയുമാണ് ഇവര്‍ക്ക് ലഭിച്ചത് .ഇത്രയും നല്ല ഒരു സമുഹം നമ്മുടെ ഇടയില്‍ ഉണ്ട് എന്ന തിരിച്ചറിവിന്റെ ആഹ്ലാദത്തിലാണ് ലാലി ജോസ്, പ്രെമ മാര്‍ട്ടിന്‍ , മോളി മാത്യു എന്നിവര്‍.
സാമാഹരിച്ച തുക ഈ മാസം അവസാനത്തോട് കൂടി കൈമാറാനാണ് ഇവര്‍ തീരുമാനി ച്ചിരിക്കുന്നത് .ഇവരുടെ തുടര്‍ന്നുള്ള പ്രവത്തനങ്ങള്‍ക്കു എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ സംഘടകര്‍ പ്രതിഷിക്കുന്നതോടൊപ്പം തങ്ങളുടെ പ്രവത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സംഭാവന നല്കിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല