1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2018

സ്വന്തം ലേഖകന്‍: സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനില്ല; സഖ്യസേനയുടെ സിറിയന്‍ ആക്രമണത്തെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.

സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെട്ടുകൊണ്ടുള്ള യുദ്ധമല്ല. ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനുമല്ല ആക്രമണം നടത്തുന്നതെന്നും തെരേസാ മേ പറഞ്ഞു. കൃത്യമായ ലക്ഷ്യം വച്ചുള്ളതാണ് ആക്രണം. നിയന്ത്രണവിധേയവുമാണ് അത്. അതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ശനിയാഴ്ച ഈസ്റ്റേണ്‍ ഗൂട്ടായില്‍ 75 പേരുടെ മരണത്തിന് ഇടയാക്കിയ രാസായുധാക്രമണത്തിനു പിന്നില്‍ആസാദ് ഭരണകൂടമാണെന്ന് ശക്തമായ തെളിവ് ലഭിച്ചിരുന്നു. ഇതിനുള്ള പ്രതികരണമാണ് വ്യോമാക്രമണം. സിറിയന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള രാസായുധം നശിപ്പിക്കാന്‍ സൈനിക ആക്രമണമല്ലാതെ മറ്റുമാര്‍ഗമില്ലെന്നും മേ പറഞ്ഞു.

വിമതരെ തുരത്താന്‍ സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന് ശക്തമായ പിന്തുണയാണ് റഷ്യ നല്‍കിവരുന്നത്. രാജ്യത്ത് നിന്ന് ഐഎസ് ഭീകരര്‍ ഏതാണ്ട് പൂര്‍ണമായി തുരത്തപ്പെട്ടശേഷം അസദ്ഭരണത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത വിഭാഗത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍ സൈന്യവും ഇവരെ പിന്തുണയ്ക്കുന്ന റഷ്യയും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.