വര്‍ഷം തോറും 25 മില്യന്‍ പോസ്റ്റല്‍ വസ്തുക്കളാണ് ഉടമസ്ഥനില്ലാത്തതിന്റെ പേരില്‍ നശിപ്പിച്ചു കളയേണ്ടി വരുന്നത് യുകെയിലെ പ്രമുഖ മെയില്‍ സര്‍വ്വീസായ റോയല്‍ മേയില്‍സിനു, ഇതേ തുടര്‍ന്നു ഉടമാസ്ഥനില്ലാത്ത പക്ഷം കത്തുകള്‍ അയല്‍വാസിയെ ഏല്‍പ്പിക്കാനുള്ള പൈലറ്റ് സ്കീം തുടങ്ങാന്‍ റോയല്‍ മെയില്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ 68 മില്യണ്‍ വസ്തുക്കളാണ് ദിനംപ്രതി റോയല്‍ മെയില്‍ വഴി കടന്നു പോകുന്നത് , ഇവയില്‍ കുറെ തിരിച്ചു വരുന്നു എന്നിരിക്കെ തിരിച്ചു വരുന്നവ കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ നിരവധി ജീവനക്കാരെ നിയമിക്കേണ്ട അവസ്ഥയിലാണ് അധികൃതര്‍ . ഇതുവഴി 4 മില്യണ്‍ പൗണ്ടിലേറെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നുണ്ട് റോയല്‍ മെയിലിനു എന്നതിനാല്‍ ഇത് ചെലവ് ചുരുക്കലിന്റെ ഭാഗമായ് കൈക്കൊണ്ട തീരുമാനമാകാനേ തരമുള്ളൂ.
വാച്ഡോഗ് കണ്‍സ്യൂമര്‍ ഫോകസ് പറയുന്നത് ചില കസ്റ്റമര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തേക്കാം എന്നാല്‍ പലര്‍ക്കും തങ്ങള്‍ക്കുള്ള കത്ത് അയല്‍വാസിയെ ഏല്‍പ്പിക്കുന്നതിനു സമ്മതം ഉണ്ടാകില്ല എന്നാണു. ഇതേ സമയം റോയല്‍ മെയില്‍ സമീപ കാലത്ത് നടത്തിയ സര്‍വ്വേയില്‍ വീട്ടില്‍ ആളില്ലാത്തപ്പോള്‍ അയല്‍വാസികളെ കത്ത് ഏല്‍പ്പിക്കുന്നത് തങ്ങള്‍ക്കു കത്ത് കിട്ടാന്‍ സഹായകമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് റോയല്‍ മെയില്‍ അവകാശപ്പെടുന്നുമുണ്ട്. എന്നാല്‍ സ്പെഷല്‍ ഡെലിവറി കത്തുക്കള്‍ ഈ സ്കീമില്‍ ഉള്‍പ്പെടുത്തില്ല എന്നും അവര്‍ പറഞ്ഞു.
ഉടമസ്ഥനില്ലാതെ മെയില്‍ ഓഫീസില്‍ കിടക്കുന്ന വസ്തുക്കള്‍ എല്ലാം പരിശോധിക്കാറുണ്ടെന്നും ഇവയില്‍ വിലപിടിപ്പുള്ള എന്തെങ്കിലുമുണ്ടെങ്കില്‍ അവ ലേലത്തില്‍ വിറ്റ് ആ പണം റോയല്‍ മെയിലിലേക്ക് മുതല്‍ കൂട്ടുന്ന രീതിയാണ് തുടര്‍ന്നു പോരുന്നതെന്നും അധികൃതര്‍ മുന്‍പ് പറഞ്ഞ്രുന്നു. ദിനംപ്രതി 70,000 ത്തോളം വസ്തുക്കള്‍ ഉടമസ്ഥനില്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 152 മില്യണ്‍ വസ്തുക്കളാണ് ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടത്. ഇവയില്‍ കൂടുതലും ബിസിനസ് കത്തുകളാണ്. മറ്റു പലതിനും യഥാര്‍ഥ അഡ്രസ് ഉണ്ടായിരിക്കുകയില്ല. കത്ത് കൈപ്പറ്റാതെ തിരിച്ചയയ്ക്കുന്നവയും നിരവധിയുണ്ട്. മമ്മി-ഡാഡി എന്നും മാത്രം സംബോധന ചെയ്തു വരുന്ന കത്തുകളും നിരവധിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവഴി റോയല്‍ മെയില്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ നിന്നും ഒളിച്ചോടുകയാണ് എന്നിരിക്കെ ഈ തീരുമാനത്തിനെതിരെ പലരും മുന്നോട്ടു വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല