സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയുടെ സ്വീഡന്‍ സന്ദര്‍ശനം; പ്രതിരോധ, സുരക്ഷാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും സ്വീഡനും. സ്വീഡന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വേനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണ.
ഇന്ത്യയുടെ വികസനമുന്നേറ്റത്തില്‍ സ്വീഡന്റെ പങ്കാളിത്തത്തെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് സ്വീഡിഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു. പാരമ്പര്യേതര ഊര്‍ജം, വ്യാപാര മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് സൂചന.
സ്റ്റോക്കോമില്‍ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. സ്വീഡിഷ് രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫുമായും മോദി കൂടിക്കാഴ്ച നടത്തി. സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്കോമില്‍ ഇന്ന് പ്രഥമ ഇന്ത്യനോര്‍ഡിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നോര്‍ഡിക് രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും.
ഉച്ചകോടിക്കുശേഷം ലണ്ടനിലെത്തുന്ന മോദി, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, പാരമ്പര്യേതര ഊര്‍ജം, സൈബര്‍ സുരക്ഷ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവയ്ക്കും. 19നും 20നും നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. 20നു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തും.
തിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുകെ, ജര്‍മനി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. നാളെ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല