അലക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവന്‍സ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രിട്ടാനിയ കണ്ട്രി ഹൗസ് ഹോട്ടലില്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി മാഞ്ചസ്റ്റര്‍ ചീട്ട് കളി കമ്പക്കാര്‍ക്ക് വേണ്ടി ഉണര്‍ന്നിരിക്കും. ശനിയും ഞായറും ദിവസങ്ങളിലായി നടക്കുന്ന റമ്മി, ലേലം തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുവാനായി യുകെ യുടെ വിവിധ ഭാഗങ്ങില്‍ നിന്നായി നൂറ് കണക്കിന് ചീട്ടുകളിക്കാര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചീട്ടുകളി മത്സര വിജയികളെ കാത്തിരിക്കുന്നത് വന്പിച്ച സമ്മാനങ്ങളാണ്. റമ്മി മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ട്രോഫിയും 501 പൗണ്ടുമാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 251 പൗണ്ട്, മൂന്നാം സമ്മാനം 101 പൗണ്ട്. ലേലം മത്സര വിജയികളെ കാത്തിരിക്കുന്നത് ട്രോഫിയും 401 പൗണ്ടും ഒന്നാം സമ്മാനമായും, 201 പൗണ്ട് രണ്ടാം സമ്മാനമായും ലഭിക്കും.
കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ കൂട്ടായ്മയാണ് ‘സെവന്‍സ് ക്ലബ്ബ് ‘. വളരെയേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു സംഘടന കൂടിയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ മത്സരത്തിന്റെ ലാഭം പൂര്‍ണ്ണമായും ക്യാന്‍സര്‍ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലിന് നല്കി മാതൃകയായ പ്രസ്ഥാനമാണ് സെവന്‍സ്.
ട്രിനിറ്റി ഇന്റീരിയേഴ്സ് (ബെഡ്റൂംസ് & കിച്ചന്), ഡെല്‍റ്റാ ഫ്ലൈസ് മാഞ്ചസ്റ്റര്‍, അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ടോര്‍ക്വായ് ടൈഗേഴ്സ് എന്നിവരാണ് മത്സരങ്ങള്‍ സ്പോണ്സര് ചെയ്യുന്നത്.
മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ഫുഡ് സ്റ്റാളില്‍ നിന്ന് ലഭിക്കുന്നതാണ്. മാഞ്ചസ്റ്ററില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ചീട്ടുകളി മത്സരങ്ങളിലേക്ക് എല്ലാ ചീട്ടുകളി പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സെവന്‍സ് അംഗങ്ങള്‍ അറിയിച്ചു.
മത്സരം നടക്കുന്ന ഹോട്ടലിന്റെ വിലാസം:
BRITANNIA COUNTRY HOUSE HOTEL,
PALATINE ROAD, MANCHESTER,
M20 2WG.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല