ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യന്‍ ലണ്ടനില്‍ കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രവാസികളുടെ പ്രശ്നങ്ങളും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളും സാബു സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. വൈദ്യുതിയും റോഡുമില്ലാതെ നിക്ഷേപ സൌഹൃദ സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിയില്ലെന്ന് സാബു പറഞ്ഞു. യൂറോപ്പില്‍ വികസനത്തിന്റെ പ്രധാന ഘടകം യാത്രാസൌകര്യമാണ്.
ജലവൈദ്യുതി പദ്ധതികളില്ലാതെയാണ് യൂറോപ്പില്‍ എവിടെയും വൈദ്യുതി എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വൈദ്യുതി ക്ഷാമമില്ലാത്ത സാഹചര്യം ഉണ്ടായാല്‍ മാത്രമേ വിശ്വസിച്ച് കേരളത്തില്‍ നിക്ഷേപം നടത്താന്‍ കഴിയൂവെന്നു അദ്ദേഹം പറഞ്ഞു. അതുപോലെ പ്രധാനപ്പെട്ടതാണ് മെച്ചപ്പെട്ട റോഡുകള്‍. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് റോഡുകള്‍. യൂറോപ്പിലേക്ക് പ്രൊഫഷണലുകള്‍ക്ക് യൂറോപ്പിലേക്ക് വരാനുള്ള അവസരങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ കേരളം അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ഗ്ലോബല്‍ പ്രാവാസി മലയാളി കൌണ്‍സില്‍ തയാറാക്കിയ പത്തിന വികന നിര്‍ദേശങ്ങളും സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു. റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍ ഭൂമിയുടെ ലഭ്യത കേരളം നേരിടുന്ന പ്രശ്നമാണെന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എം ബസ് കമ്യൂണിക്കേഷന്‍സ് സി.ഇ.ഒ ലക്സണ്‍ ഫ്രാന്‍സിന്, ലണ്ടനിലെ ആദ്യകാല കുടിയേറ്റക്കാരനും സാമൂഹ്യപ്രവര്‍ത്തകനും ബിസിനസുകാരനുമായ മോഹന്‍ എന്നിവരും സാബുവിന് ഒപ്പം ഉണ്ടായിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ സ്പീക്കര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് സ്പീക്കര്‍ ലണ്ടനില്‍ എത്തിയത്. സമ്മേളനത്തിന് ശേഷം സ്പീക്കര്‍ മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല