സ്വന്തം ലേഖകന്‍: ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പ്രൊഫസര്‍ ഇറാനില്‍ അറസ്റ്റില്‍; ബ്രിട്ടനും ഇറാനും തമ്മില്‍ വാക്പോര്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍ അബ്ബാസ് എദലാത്തിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചു ബ്രിട്ടന് ഇറാനോടു സ്ഥിരീകരണം തേടി. ബ്രിട്ടിഷ്, ഇറാന് ഇരട്ടപൗരത്വമുള്ള അബ്ബാസ് എദലാത്ത് ഔദ്യോഗികാവശ്യങ്ങള്ക്കാണ് ഈ മാസം പകുതിയോടെ ഇറാനിലെത്തിയത്.
ഇറാന് റെവല്യൂഷനറി ഗാര്‍ഡ്സ് അദ്ദേഹത്തിന്റെ കംപ്യൂട്ടറും സിഡികളും പിടിച്ചെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നു ന്യൂയോര്‍ക്കിലെ ‘സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ ഇറാന്’ ആരോപിച്ചു. 21ന് അബ്ബാസിന്റെ ബന്ധുക്കള്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
2015നു ശേഷം ഇരട്ടപൗരത്വമുള്ള 30 പേരെങ്കിലും ചാരവൃത്തി ആരോപിക്കപ്പെട്ട് ഇറാനില്‍ പിടിയിലായിട്ടുണ്ട്. ഇറാനില്‍ വിദേശ ഇടപെടലിനെതിരെ യുഎസില്‍ പ്രചാരണം നടത്തിയ ഗ്രൂപ്പിന്റെ സ്ഥാപകനാണു പിടിയിലായ അബ്ബാസ്. അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്ന് അബ്ബാസുമായി അടുത്ത വൃത്തങ്ങള്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല