വാഷിങ്ടണ്‍: മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനാവുന്നു. അഞ്ച് വര്‍ഷം േകാച്ചായി സേവനമനുഷ്ഠിച്ച ബോബ് ബ്രാഡ്‌ലിക്കു പകരക്കാരനായാണ് അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്‍ കഴിഞ്ഞദിവസം ക്ലിന്‍സ്മാനെ നിയമിച്ചത്.
അമേരിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ക്ലിന്‍സ്മാന്‍ പറഞ്ഞു. മുന്നോട്ടുള്ള യാത്രയില്‍ അഭിമുഖീകരിക്കേണ്ട വെല്ലുവിളികളെ കുറിച്ച് തികഞ്ഞ ബോധവുമുണ്ട്. 2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിലേക്ക് അമേരിക്കയ്ക്ക് യോഗ്യത നേടികൊടുക്കുകയാണ് തന്റെ ലക്ഷ്യം. ജര്‍മനിയുടെ മുന്‍ സ്റ്റാര്‍ പ്ലെയര്‍ പറഞ്ഞു.
കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്ലിന്‍സ്മാനുള്ള പരിചയസമ്പത്ത് അമേരിക്കന്‍ ഫുട്‌ബോളിനു നല്ലത് വരുത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് യു.എസ് സോക്കര്‍ പ്രസിഡന്റ് സുനില്‍ ഗുലാത്തി പറഞ്ഞു.
1990 ലോകകപ്പ് നേടിയ ലോതര്‍ മത്തേവൂസിന്റെ ടീമിലെ നിര്‍ണ്ണായക ഘടകമായിരുന്ന ക്ലിന്‍സ്മാന്‍ 96 യൂറോപ്യന്‍ കപ്പില്‍ ടീമിനെ നയിക്കുകയും ചെയ്തിരുന്നു. ജര്‍മ്മനിക്കായി 108 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ക്ലിന്‍സ്മാന്‍ 47 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്ലബ്ബ് ഫുട്‌ബോളിലും മികച്ച റെക്കോര്‍ഡാണ് ക്ലിന്‍സ്മാനുള്ളത്. 1995-97 കാലഘട്ടത്തിനിടയില്‍ ബയേണിനെ യുവേഫാ കപ്പിലും ബുണ്ടാസ് ലീഗിലും കിരീടത്തിലേക്ക് നയിച്ച താരമാണ് ക്ലിന്‍സ്മാന്‍.
1998ല്‍ സജീവ ഫുട്‌ബോളില്‍ നിന്നു വിടവാങ്ങിയ ക്ലിന്‍സ്മാന്‍ 2004ല്‍ ദേശീയ ടീമിന്റെ കോച്ചായി ചുമതലയേറ്റു. 2006ലെ ലോകകപ്പില്‍ ക്ലിന്‍സ്മാന്റെ കീഴില്‍ ജര്‍മ്മനി സെമിഫൈനലിലെത്തിയിരുന്നു. അതിനുശേഷം ബയേണ്‍ മ്യൂണിക്കിന്റെ ചുമതലയേറ്റെടുത്തുരിന്നു. എന്നാല്‍ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ബാഴ്‌സയോട് തോറ്റ് ബയേണ്‍ പുറത്തായപ്പോള്‍ ക്ലബ്ബ് അധികൃതര്‍ കോച്ച് സാഥാനത്ത് നിന്നും ക്ലിന്‍മാനെ വെട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല