സ്വന്തം ലേഖകന്‍: ‘ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ്,’ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ട്ടണിന്റെയും മൂന്നാം കണ്‍മണിക്കു പേരിട്ടു. കെന്‍സിംഗ്ടണ്‍ കൊട്ടാരവൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ് എന്നാണ് കുഞ്ഞിന്റെ ഔദ്യോഗികനാമം.
രാജ കുടുംബത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന ലൂയിസ് മൗണ്ട് ബാറ്റന്‍ പ്രഭുവിനെ അനുസ്മരിച്ചാണ് കുഞ്ഞിന് ഈ പേര് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുഞ്ഞിന്റെ ജനനം. നാലുവയസുകാരന്‍ ജോര്‍ജ്, മുന്നു വയസുകാരി ഷാര്‍ലറ്റ് എന്നിവരാണ് ലൂയിസിന്റെ സഹോദരങ്ങള്‍. കിരീടാവകാശികളില്‍ അഞ്ചാം സ്ഥാനമാണ് കുഞ്ഞ് ലൂയിസ് രാജകുമാരനുള്ളത്.
എലിസബത്ത് രാജ്ഞിയുടെ ആറാമത്തെ കൊച്ചുപേരക്കുട്ടിയാണ് ലൂയി. കിരീടാവകാശത്തിലേക്കുള്ള വഴിയില്‍ തന്റെ മൂത്ത സഹോദരിയെ മറികടക്കാന്‍ കഴിയാത്ത ബ്രിട്ടിഷ് രാജകുടുംബത്തിലെ ആദ്യ ആണ്‍കുട്ടി ലൂയിയാണ്. പെണ്‍കുട്ടികള്‍ക്കും കിരീടാവകാശം നല്‍കുന്ന തരത്തില്‍ നിയമം പരിഷ്‌കരിച്ചതിനാല്‍ ഷാര്‍ലറ്റ് രാജകുമാരിയും അവകാശിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല