1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

സ്വന്തം ലേഖകന്‍: ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയാന്‍ യുഎസുമായി കൈകോര്‍ക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. യുഎസില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ മെര്‍ക്കല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. ആണവ പദ്ധതികള്‍ എല്ലാം മരവിപ്പിക്കാമെന്നു വ്യക്തമാക്കി ഇറാനും യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും തമ്മില്‍ 2015 ല്‍ കരാര്‍ ഒപ്പിട്ടിരുന്നു.

ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ടെഹ്‌റാനെ തടയുന്നതിന്റെ ആദ്യപടിയാണിതെന്ന് മെര്‍ക്കല്‍ പറഞ്ഞു. ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നും ട്രംപും പറഞ്ഞു. നാലാം തവണയും ജര്‍മന്‍ ചാന്‍സലറായി അധികാരമേറ്റശേഷം മെര്‍ക്കല്‍ ആദ്യമായിട്ടാണ് യുഎസ് സന്ദര്‍ശിക്കുന്നത്. മെര്‍ക്കല്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ച മിനിറ്റുകള്‍ മാത്രമാണ് നീണ്ടതെന്നതും കൗതുകമായി.

യൂറോപ്യന്‍ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് അധിക തീരുവ തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മെര്‍ക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുഎസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ട്രംപ് വന്‍ വരവേല്‍പ്പ് നല്‍കിയിരുന്നു. എന്നാല്‍ മെര്‍ക്കലിന് തണുപ്പന്‍ വരവേല്‍പ്പാണ് ലഭിച്ചതെന്നതും ശ്രദ്ധേയമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.