1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2018

സ്വന്തം ലേഖകന്‍: നിയമ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്രിട്ടനെ കണ്ണീരിലാഴ്ത്തി കുഞ്ഞ് ആല്‍ഫി യാത്രയായി. തലച്ചോര്‍ നശിക്കുന്ന രോഗമായിരുന്നു ഇവാന്‍സിന്റെ മകന്‍ രണ്ടു വയസുകാരന്‍ ആല്‍ഫി ഇവാന്‍സിന്. ലിവര്‍പൂളിലെ ശിശുരോഗാശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കുഞ്ഞിനെ മികച്ച ചികിത്‌സക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ ആഗ്രഹിച്ചെങ്കിലും കൂടുതല്‍ ചികിത്‌സ ആവശ്യമില്ലെന്നും വന്റെിലേറ്റര്‍ ഒഴിവാക്കി കുഞ്ഞിന് ദയാവധം അനുവദിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഡോക്ടര്‍മാരുടെ പക്ഷം. ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ രക്ഷിതാക്കള്‍ നടത്തിയ നിയമ പോരാട്ടമായിരുന്നു ആല്‍ഫിയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാക്കിയത്.

ജീവന്‍ രക്ഷാ ഉപകരണം പിന്‍വലിക്കാനുള്ള അധികാരം ആര്‍ക്ക് എന്നുള്ളത് നീണ്ട തര്‍ക്കങ്ങള്‍ക്കും വഴിവെച്ചു. 2016 മെയിലാണ് ആല്‍ഫി ജനിച്ചത്. ഡിസംബറില്‍ അപസ്മാരം ബാധിച്ച് കുട്ടിയെ അല്‍ഡെര്‍ ഹെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടിക്ക് തലച്ചോര്‍ നശിക്കുന്ന അസുഖമാണെന്ന് കണ്ടെത്തിയത്. മാതാപിതാക്കളായ ടോമും കേറ്റും കുഞ്ഞിനെ വിദഗ്ധ ചികിത്‌സക്കായി ഇറ്റലിയില്‍ കൊണ്ടുപോകാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഇത് ഡോക്ടര്‍മാര്‍ നിരസിക്കുകയായിരുന്നു.

ഇനിയും ചികിത്‌സ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുന്നത് ആല്‍ഫിയോട് ചെയ്യുന്ന പാതകമായിരിക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. തുടര്‍ ചികിത്‌സ കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ല, അത് മനുഷ്യത്വ രഹിതവുമായിരിക്കും എന്ന് ഡോക്ടര്‍ വിധിച്ചു. തന്റെ കുഞ്ഞ് ആശുപത്രിയില്‍ തടവുകാരനാണെന്നും രോഗം തെറ്റായി നിര്‍ണ്ണയിച്ചിരിക്കുകയാണെന്നും രക്ഷിതാക്കള്‍ കോടതിയിലെത്തികയായിരുന്നു. തുടര്‍ന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തതിനാല്‍ ജീവന്‍ രക്ഷാ ഉപകരണം എടുത്തുമാറ്റാന്‍ ഡോക്ടര്‍മാരെ അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20ന് ഹൈകോടതി ഉത്തരവിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.