മെയ് 12 തീയതി ബിര്‍മിങ്ങ്ഹാം വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന എഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണി ആശംസകള്‍ നേര്‍ന്നു.
ലോകത്ത് എവിടെയും, മലയാളിയുടെ ജീവിത സാന്നിധ്യമുണ്ട് അവിടെയൊക്കെ അതാത് ദേശത്തിന്റെ കിഴവഴക്കങ്ങളും, പൊതു ആചാര വിശ്വാസപ്രമാണളോടും ഇഴുകിചേര്‍ന്ന് ജീവിതം നയിക്കുന്നവരാണല്ലോ മലയാളികള്‍ എവിടെ ജീവിച്ചാലും എല്ലാത്തിനുമുപരി മതസൗഹാര്‍ദ്ദത്തിന്റെയും, മതേതരത്വത്തിന്റയും സന്ദേശ വാഹകരായി ജീവിക്കുവാന്‍ നമ്മുക്ക് കഴിയേണ്ടതാണ്. ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന ഇടുക്കി ജില്ലാക്കാരുടെ സംഗമം എന്നും മാതൃകാപരമാണ്. സ്വാന്തന പരിചരണങ്ങളും, സന്ദദ്ധ സേവന പ്രവര്‍ത്തനങ്ങളും കൊണ്ട് സമ്പന്നമാണ് ഇംഗ്ലണ്ടിലെ ഇടുക്കി ജില്ലാ സമൂഹം. മെയ് 12 ന് നടക്കുന്ന 7 മത് ഇടുക്കി ജില്ലാ സംഗമത്തിന് എന്റെ ഹൃദ്യമായ അഭിനന്ദങ്ങളും, അതിയായ സന്തോഷവും രേഖപെടുത്തുന്നു.
മെയ് 12ന് നടക്കുന്ന ഇടുക്കി ജില്ലാസംഗമം രജിസ്‌ടേഷന്‍ കൃത്യം 10 മണിക്ക് ആരംഭിക്കുകയും, ക്യാന്‍സര്‍ റിസേര്‍ച് യുകെക്കു വേണ്ടിയുള്ള തുണി ബാഗുകള്‍ അന്നേ ദിവസം കൈമാറുന്നതുമാണ്. അന്നേ ദിവസം കേരളത്തനിമയുള്ള വിഭവങ്ങള്‍ വച്ചുള്ള ലേലവും, മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടായിയിരിക്കുന്നതുംമാണ്. മെയ് 12 ന് നടക്കുന്ന ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസമേതം ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.. കൂടുതല്‍ വിവരങ്ങള്‍ക്ക്,
പീറ്റര്‍: 07713 183350
വിന്‍സി: 07593 953326
സാന്റ്റോ: 07896 301430
ബാബു: O7730 883823
ജസ്റ്റിറ്റിന്‍: 07985656204
ഇവരുമായോ മറ്റ് കമ്മറ്റിക്കാരെയോ വിളിക്കാവുന്നതാണ്. സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്
communtiy cetnre Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല