1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2018

സ്വന്തം ലേഖകന്‍: ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും. പറക്കുന്ന വിമാനത്തില്‍ ചൂട് കൂടുതലാണെന്ന കാരണം പറഞ്ഞ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ട ചൈനക്കാരനാണ് ഏറ്റവുമൊടുവില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 25 വയസുകാരനായ ചെന്‍ എന്ന ചൈനക്കാരനാണ് ചൂട് കാരണം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്.

ഇയാള്‍ വാതില്‍ തുറന്നതോടെ ശക്തമായ കാറ്റടിച്ചുകയറുകയും വാതില്‍ തകര്‍ന്നുവീഴുകയും ചെയ്തു. ശക്തമായ കാറ്റില്‍ വിമാനത്തിനകത്ത് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം പിന്നീട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും ഇയാളില്‍ നിന്ന് ഈടാക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം തുറക്കേണ്ട വാതിലാണെന്ന് അറിയാതെയാണ് ചെന്‍ എമര്‍ജന്‍സി വാതില്‍ തുറന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചൂട് കൂടുതല്‍ അനുഭവപ്പെട്ടപ്പോഴാണ് താന്‍ സമീപത്തുണ്ടായിരുന്ന വാതില്‍ തുറന്നതെന്നും എന്നാല്‍ ശക്തമായ കാറ്റില്‍ വാതില്‍ തകര്‍ന്നതോടെ പരിഭ്രമിച്ചുപോയ താന്‍ ഉടന്‍തന്നെ ജീവനക്കാരെ വിവരമറിയിച്ചുവെന്നും ചെന്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.