സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയ്ക്കു മുന്നോടിയായി ചൈനയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍. യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഉടന്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുടെ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് കരുതപ്പെടുന്നു.
പതിനൊന്നു വര്‍ഷത്തിനു ശേഷമാണു ഒരു ചൈനീസ് വിദേശകാര്യമന്ത്രി ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. രണ്ടുദിവസം തങ്ങുന്ന വാങ് ഉത്തര കൊറിയ വിദേശകാര്യമന്ത്രി റി യോങ് ഹോയുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ മാസം കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നതാണ്.
ട്രംപ്–കിം ഉച്ചകോടി നടക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കൊറിയന്‍ ജയിലിലുള്ള മൂന്നു യുഎസ് പൗരന്മാരെ മോചിപ്പിക്കാനും നടപടി. ഇവരുടെ മോചനത്തിനായി യുഎസിനുവേണ്ടി ഇടപെടുന്നതു സ്വീഡനാണ്. ഇതിനിടെ, യുഎസ് സൈനികര്‍ രാജ്യത്തു തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊറിയന്‍ ഉച്ചകോടിയിലെ സമാധാന ഉടമ്പടിയുടെ ഭാഗമല്ലെന്നു ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല