ധാക്ക: ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 75യാത്രക്കാരെ കാണാതായി. തലസ്ഥാനമായ ധാക്കയ്ക്കു സമീപം ബുരിഗംഗാ നദിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ചെറു ചരക്കു കപ്പലുമായി കൂട്ടിയിടിച്ചാണ് ബോട്ടു മുങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
ബോട്ടില്‍ നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ നീന്തി തീരത്തെത്തി. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാത്രിയുണ്ടായ അപകടമയാതിനാല് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല