ഷാജി സ്കറിയ: ശാസ്ത്രത്തെയും,ശാസ്ത്രലോകത്തെ വികാസപരിണാമങ്ങളെയും ആധികാരികവും ലളിതവുമായി നവ മാധ്യമങ്ങളിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന കേരള ഗവണ്മെന്റിന്റെ ഈ വര്‍ഷത്തെ ശാസ്ത്ര സാഹിത്യ അവാര്‍ഡ് ജേതാവ് ശ്രീ രവിചന്ദ്രന്‍ സി; esSense UK യുടെ സഹകരണത്തോടു കൂടി ചേതന UK നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുന്നു.ഈ വരുന്ന മെയ് 16 ബുധനാഴ്ച്ച വൈകിട്ട് 5.30 മുതല്‍ 9 വരെ ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാന്‍ജെലിക്കല്‍ ചര്‍ച് ഹാളില്‍ വച്ച് 2018 മാര്‍ച്ച് 14 ന് ഈ ലോകത്തോട് യാത്ര പറഞ്ഞ വിശ്വവിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു കൊണ്ട് ചേരുന്ന സമ്മേളനത്തില്‍ ഹോക്കിങ്ങിന്റെ സാമൂഹിക പ്രസക്തിയെപ്പറ്റിയും മറ്റ് വ്യത്യസ്തങ്ങളായ ശാസ്ത്ര വിഷയങ്ങളെപ്പറ്റിയും ശ്രീ രവിചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ സദസ്യര്‍ക്ക് അദ്ദേഹവുമായി സംവദിക്കാന്‍ അവസരം ഒരുക്കുന്നു.സ്വന്തമായി നിലപാടുകളും സ്വതന്ത്രമായ ചിന്താശേഷിയുമുള്ള സമൂഹമാണ് പുരോഗതി പ്രാപിക്കുക.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ശാസ്ത്രത്തിന്റെ പടിവാതില്ക്കല് ഒന്നെത്തി നോക്കാന്‍ പോലും മത മേലാളന്മാര് മനുഷ്യനെ അനുവദിച്ചില്ല എങ്കില്‍, ഇന്ന് അറിവിന്റെ ലോകം നമ്മുടെയെല്ലാം കൈവിരല്‍ത്തുമ്പിലാണ്.ഇരുണ്ട യുഗത്തിലും ഇടുങ്ങിയ യുഗത്തിലും പെട്ടു പോകാതെ അറിവിന്റെ വിസ്മയ ലോകത്തേക്ക് സമൂഹത്തെ കൂട്ടികൊണ്ടു പോകാനും നമ്മുടെ ബോധ മനസ്സുകളിലെ അന്ധ വിശ്വാസങ്ങളും,അനാചാരങ്ങളും വിറ്റു കാശാക്കുന്ന കച്ചവട സംസ്കാരത്തെ തുറന്നു കാട്ടാനും വേണ്ടി വ്യക്തമായ കാഴ്ചപ്പാടുകളും രീതിശാസ്ത്രങ്ങളും നിരത്തി തുറന്നു സംവദിക്കുന്ന ഈ ശാസ്ത്രീയ സായാഹ്നത്തിലേക്ക് കക്ഷി രാഷ്ട്രീയ അതിര് വരമ്പുകള്‍ക്കതീതമായി ഏവരെയും ചേതന UK സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല