ടെലിവിഷന്‍ – സിനിമാതാരം രമേഷ് പിഷാരടി വിവാഹിതനാകുന്നു. പൂനെ സ്വദേശിനി സൗമ്യയാണു വധു. ജനുവരി 17നാണ് വിവാഹം. എറണാകുളം അയ്യമ്പള്ളിയില്‍ സമുദായാചാരപ്രകാരം രാവിലെയാണു വിവാഹച്ചടങ്ങ്. അയ്യമ്പള്ളിയിലാണു സൗമ്യയുടെ തറവാട്. പിറ്റേന്നു വെള്ളൂര്‍ ന്യൂസ് പ്രിന്റഫ് ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരവും നടക്കും.
ഏഷ്യാനെറ്റിലെ സിനിമാലയിലൂടെയും ഏഷ്യാനെറ്റ് പ്ലസിലെ ബ്ലഫ് മാസ്റ്ററിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് രമേഷ് പിഷാരടി. കേരള സംഗീത നാടക അക്കാദമി മിമിക്രി കലാകാരന് ഏര്‍പ്പെടുത്തിയ ആദ്യഅവാര്‍ഡ് രമേഷ് പിഷാരടിക്കായിരുന്നു. വൈക്കം വെള്ളൂര്‍ കാരിക്കോട് പ്രസീതയില്‍ ബാലകൃഷ്ണ പിഷാരടിയുടെയും രമാദേവിയുടെയും അഞ്ചു മക്കളില്‍ ഇളയയാളാണു രമേഷ്.
രമേഷ് പിഷാരടി, എം ജി സര്‍വകലാശാലാ കലോത്സവത്തില്‍ രണ്ടുതവണ മിമിക്രി മത്സരത്തില്‍ ജേതാവായിരുന്നു. 1999ല്‍ സിനിമാതാരം സലിംകുമാറിന്റെ ട്രൂപ്പില്‍ ചേര്‍ന്നതാണ് രമേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. സലിംകുമാറിനു സിനിമയില്‍ തിരക്കേറിയതോടെ സാജന്‍ പള്ളുരുത്തിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്രമായി പരിപാടികള്‍ അവതരിപ്പിച്ചു. ഏഷ്യാനെറ്റിലെ സിനിമാലയില്‍ ഏഴുവര്‍ഷവും ഏഷ്യാനെറ്റ് പ്ലസിലെ ബ്‌ളഫ് മാസ്റ്റേഴ്‌സില്‍ അഞ്ചുവര്‍ഷവും അഭിനയിച്ചു. അതോടെ സ്റ്റേജ് പ്രോഗ്രാമുകള്‍ വര്‍ധിച്ചു. 12 രാജ്യങ്ങളില്‍ ഷോകളില്‍ പങ്കെടുത്തു. കപ്പലു മുതലാളി എന്ന ചിത്രത്തില്‍ നായകനുമായി. മഹാരാജാസ് ടാക്കീസ് അടക്കം മൂന്നു സിനിമകള്‍ പുറത്തിറങ്ങാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല