ബ്രിട്ടനില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്ന കാര്യത്തില്‍ അഭിപ്രായം വ്യകതമാക്കണം, നിലവില്‍ ഓണ്‍ലൈനായ് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവരോട് ഈ ചോദ്യം ചോദിക്കാറുണ്ടെങ്കിലും ഉത്തരം നല്‍കണമെന്ന് നിര്ബന്ധമില്ലായിരുന്നു. എന്‍ എച്ച് എസിന്റെ അവയവ ദാന പക്തതിയില് റെജിസ്റ്റര്‍ ചെയ്യുന്നുണ്ടോ എന്നതാണ് നിലവില്‍ ചോദിക്കുന്ന ചോദ്യം. ഡ്രൈവിംഗ് ലൈസന്‍സിന്റെ കാര്യത്തില്‍ അവയവദാന പക്തതി വിജയം കാണുകയാണെങ്കില്‍ പുതിയ പാസ്സ്പോര്ട് അപേക്ഷകര്‍ക്കും പാസ്സ്പോര്ട്ടിനായ് അവയവം മരണശേഷം ദാനം ചെയ്യേണ്ടി വരും.
നിലവിലെ കണക്കുകള്‍ പ്രകാരം 29 ശതമാനം ആളുകളാണ് അവയവദാനത്തിനു ബ്രിട്ടനില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ പേര്‍ക്ക് അവയവദാനത്തിന് താല്പര്യമുണ്ടെന്നാണ് സര്‍വ്വേകളും മറ്റും നല്കുന്ന സൂചന, കൂടുതല്‍ പേരെ ഇതുവഴി ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ ആശുപത്രികളില്‍ അവയവങ്ങള്‍ കാത്തു കഴിയുന്ന ഏതാണ്ട് 8000 ത്തോളം വരുന്ന രോഗികളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തന്നെ ശരാശരി ആയിരം ആളുകളാണ് അവയവതകരാര് മൂലം ഓരോ വര്‍ഷവും ബ്രിട്ടനില്‍ മരണത്തിന് കീഴടങ്ങുന്നത്. അമേരിക്കയിലെ ഇലിനോയില്‍ ഇത്തരമൊരു പരീക്ഷണം വിജയം വരിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടനുമിത് തുടങ്ങുന്നത്. ഇലിനോയില്‍ 2008 ല്‍ ഇത്തരമൊരു നിയമം കൊണ്ട് വന്നതിനെ തുടര്‍ന്ന് അവയവ ദാനം 38 ശതമാനത്തില്‍ നിന്നും 60 ശതമാനമായ് വര്‍ദ്ധിച്ചിരുന്നു.
ഏതാണ്ട് ഒരു മില്യന്‍ ആളുകളാണ് അവയവം ദാനം ചെയ്യാന്‍ ബ്രിട്ടനില്‍ ഓരോ വര്‍ഷവും റെജിസ്റ്റര്‍ ചെയ്യുന്നത്, ഇതില്‍ പകുതി പേരും DVLA ഫോം വഴിയാണ് റെജിസ്റ്റര്‍ ചെയ്യാറ്. ബ്രിട്ടനിലെ 90 ശതമാനം ആളുകള്‍ക്കും അവയവദാനത്തില്‍ താല്പര്യം ഉണ്ടെന്നും എന്നാല്‍ എങ്ങനെ അപേക്ഷിക്കണമെന്ന രീതി പലര്‍ക്കും അറിയില്ലെന്നും മനസിലാക്കിയത് കൊണ്ടാണ് ഈ രീതി കൊണ്ട് വന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി ആനി മില്ട്ടന് പറഞ്ഞു. ”ഇതുവഴി കൂടുതല്‍ പേരെ ആകര്‍ഷിക്കാമെന്നാണ് കരുതുന്നത്, വളരെ എളുപ്പത്തില്‍ തന്നെ റെജിസ്റ്റര്‍ ചെയ്തു ഈ പക്തതിയില് ഇനി ആര്‍ക്കും പങ്കു ചേരാം. അവയവങ്ങള്‍ ദാനം ചെയ്യുന്നത് മഹത്തായ കാര്യമാണ്” മന്ത്രി പറഞ്ഞു.
ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് ഇത് അവയവദാനം നിര്ബന്ധിതമാക്കുകയാണെന്നാണ്. മൂന്ന് വര്‍ഷം മുന്‍പ് ഹോസ്പിറ്റലുകള്‍ക്ക് മരണമടഞ്ഞവരുടെ ശരീരഭാഗങ്ങള്‍ വേണ്ടത്ര രേഖയില്ലെങ്കില്‍ കൂടി എടുത്തു കൊള്ളാന്‍ അനുമതി കൊടുത്തത് അന്നു വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല