സ്വന്തം ലേഖകന്‍: ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ച മെയ് 22 ന് വൈറ്റ് ഹൗസില്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പാണ് മൂണ്‍ ജെ ഇന്നുമായി ട്രംപ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. കിമ്മുമായുള്ള കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും തീയതിയും തീരുമാനിച്ചെന്നും ഇത് സംബന്ധിച്ച അറിയിപ്പ് ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഈ മാസം അവസാനത്തോടെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രില്‍ 27നാണ് സൗഹൃദത്തിന്റെ സന്ദേശവുമായി ഇരു കൊറിയകളുടേയും തലവന്‍മാര്‍ ദക്ഷിണ കൊറിയന്‍ പട്ടണമായ പാന്‍മുന്‍ജോമിലെ സമാധാന ഭവനില്‍ ഒത്തുകൂടിയത്. 2007 ന് ശേഷം ആദ്യമായാണ് ഇരു കൊറിയകളുടെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ എത്തിയ ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയായിരുന്നു കിം. ഇതിന് പിന്നാലെയാണ് അമേരിക്കയുമായുള്ള കൊറിയന്‍ നേതാക്കളുടെ ചര്‍ച്ച. 22 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരുകൊറിയകളും സ്വീകരിച്ച പല നിര്‍ണായക തീരുമാനങ്ങളും മൂണ്‍ ജെ ഇന്‍ ട്രംപിനെ അറിയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല