1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2011

ലണ്ടന്‍: എമിലി, കായ് ദമ്പതികളുടെ കുഞ്ഞായ ഡാന്റെ പിറന്ന് വീണത് ലോകത്തിലെ ഒരു അപൂര്‍വ്വ കുടുംബങ്ങളിലൊന്നിലാണ്. കാരണം മറ്റൊന്നുമല്ല. കുഞ്ഞു ഡാന്റെയുടെ അമ്മ എമിലി പിറന്നത് ആണായിട്ടാണ്. അച്ഛന്‍ കൈ ആകട്ടെ പെണ്ണും. തമാശ പറയുകയാണെന്ന് തോന്നുന്നുണ്ടോ, തമശയല്ല ഇതാണ് സത്യം.

ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കായ്ക്ക് കഴിയില്ലെന്നറിഞ്ഞപ്പോള്‍ ദമ്പതികള്‍ ഏറെ വിഷമമായി. എമിലിക്കും വന്ധ്യതയുണ്ടെന്നാണ് ആദ്യം കരുതിയത്. അതിനാല്‍ ഒരുകുഞ്ഞ് എന്ന ചിന്ത അവരുടെ സ്വപ്‌നങ്ങളില്‍ നിന്ന് മായ്ച്ചുകളയാന്‍ ശ്രമിച്ചു. ഒരു കുട്ടിയെ ദത്തെടുക്കാമെന്ന ആലോചന അവരുടെ മനസിലുണ്ടായിരുന്നു.

ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി എമിലി ഗര്‍ഭിണിയായതും ഡാന്റെ പിറന്നതും. എങ്ങനെയാണ് എമിലി ഡാന്റെയുണ്ടായതെന്നത് ഇപ്പോഴും ഇവര്‍ക്കൊരു നീഗൂഢതയാണ്. രണ്ടുപേര്‍ തമ്മില്‍ പരസ്പരം ഒരുപാട് ഇഷ്ടപ്പെട്ടാല്‍ അസംഭവ്യമായ പലരും സംഭവ്യമാകുമെന്നാണ് ജീവിതത്തിലുണ്ടായ ഈ അപൂര്‍വ്വ സംഭാഗ്യത്തെക്കുറിച്ച് എമിലി പ്രതികരിച്ചത്.

എമിലിയും കായും ആദ്യ കാഴ്ചയില്‍ തന്നെ പരസ്പരം ഒരുപാടിഷ്ടപ്പെട്ടവരാണ്. അതെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ശസ്ത്രക്രിയയ്‌ക്കൊന്നും വിധേയരായിട്ടില്ലെങ്കിലും ഇവര്‍ ജീവിക്കുന്നത് എതിര്‍ലിംഗക്കാരായാണ്. തങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ കഴിയും എന്നറിഞ്ഞതോടെ ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു.

‘ഒരു മൂന്നാംലിംഗക്കാരനായി ജീവിക്കുക എന്നത് ഏറെ വേദനാ ജനകമാണ്. എന്നാല്‍ കായ് യെ കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വിചാരിച്ചത് ഇത്തരം സംഭവങ്ങള്‍ പഴങ്കഥകളില്‍ മാത്രമേ സംഭവിക്കൂയെന്നാണ്. ‘ എമിലി പറയുന്നു.

ഓഫീസ് ജോലിക്കാരിയായ എമിലി 16ാം വയസുമുതല്‍ സ്ത്രീഹോര്‍മോണ്‍ കുത്തിവയ്ക്കാറുണ്ടായിരുന്നു. തന്റെ പുരുഷലിംഗം ഓപ്പറേഷനിലൂടെ എടുത്തുമാറ്റണമെന്നാണ് ഇവരുടെ ആഗ്രഹം. കായ് യുടെ ശരീരത്തില്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് അധികമാണ്. അതിനാല്‍ കായ് ക്ക് വന്ധ്യതയുണ്ടെന്നാണ് ആദ്യം ധരിച്ചത്. അതിനാല്‍ ഇവര്‍ തമ്മില്‍ അസുരക്ഷിതമായ ലൈംഗികബന്ധമാണ് തുടര്‍ന്നത്.

എങ്കിലും കായ് ക്ക് ചെറിയ പേടിയുണ്ടായിരുന്നു. അതിനാല്‍ ബര്‍ത്ത് കണ്‍ട്രോണ്‍ ഇഞ്ചക്ഷന്‍ എടുത്തിരുന്നു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി ഒമ്പത് മാസം കഴിഞ്ഞപ്പോള്‍ എമിലിയുടെ വയറ്റില്‍ എന്തോ അസ്വസ്ഥത തോന്നി. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് താന്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്ന് മനസിലാക്കിയത്.

സംഭവിച്ചതൊക്കെ സംഭവിച്ചു. ഇനി ഏതായാലും തങ്ങള്‍ക്ക് ദൈവം അനുവദിച്ച പുതിയ വേഷം സ്വീകരിച്ച് ജീവിക്കാനാണ് ഈ ദമ്പതികളുടെ തീരുമാനം. ഡാന്റയ്ക്ക് പാല് കൊടുക്കുന്ന പണി താന്‍ തന്നെ ചെയ്യാമെന്ന് എമിലി തീരുമാനിച്ചു. ഒരു പ്രത്യേക സംവിധാനം ഘടിപ്പിച്ചാണ് പാലൂട്ടുന്നത്. അച്ഛന്റെ വേഷം വൃത്തിയായി ചെയ്യാനാണ് കായ് യുടെ തീരുമാനം.

കുഞ്ഞു ഡാന്റെയ്ക്ക് ഇപ്പോള്‍ 22 മാസമായി. അവന്‍ വളര്‍ന്നാല്‍ എമിലിയും കായും അവന് പറഞ്ഞുകൊടുക്കും അവന്റെ അപൂര്‍വ്വ ജന്മത്തെക്കുറിച്ച്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.