സ്വന്തം ലേഖകന്‍: താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആശംസകള്‍ അറിയിക്കാനായി അനില്‍ കപൂറിന്റെ മുംബൈയിലെ വസതിയിലേക്ക് നിരവധി താരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പ്രിയ സുഹൃത്തിനെ കാണാന്‍ എത്തിയത്.
താര വിവാഹത്തിന് മോടി കൂട്ടാന്‍ ബോളിവുഡ് താരങ്ങളുടെ നൃത്തവുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സോനത്തിന്റെ വിവാഹ ആഘോഷങ്ങള്‍ക്കായുള്ള ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കരണ്‍ ജോഹറും വരുണ്‍ ധവാനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അര്‍ജുന്‍ കപൂറും മറ്റും ഡാന്‍സ് ചെയ്യുന്നത് കാണാം.
മെയ് 7 ന് മെഹന്ദി ചടങ്ങിന്റെ ആഘോഷങ്ങള്‍ തുടങ്ങും. വിവാഹചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍ വെളുത്ത നിറത്തിലുള്ള വസ്ത്രം ആയിരിക്കും ധരിക്കുക. ചടങ്ങില്‍ താരങ്ങളുടെ പരിപാടികളും ഉണ്ടായിരിക്കും. വിവാഹ ചടങ്ങ് മെയ് 8ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നേ ദിവസം ക്ഷണിതാക്കളോട് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍ക്കായി വൈകിട്ട് വിരുന്നു സല്‍ക്കാരവുമുണ്ട്. ബോളിവുഡിലെ വന്‍ താരങ്ങലെല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാനായി എത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല