റജി നന്തികാട്ട്: യുക്മ ഈസ്റ് ആംഗ്ലിയ റീജിയന് കായിക മേള 2018 ജൂണ്‍ 16 ന് ലൂട്ടന്‍ സ്ട്രോക്ക് വുഡ് അത്ലറ്റിക് സെന്റര്‍ പാര്‍ക്കില്‍. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ അംഗ അസോസിയേഷനില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന 2018 ലെ റീജിയന് കായിക മേളക്ക് ലൂട്ടനിലെ ഫാര്‍ലി ഹില്ലിലുള്ള സ്ട്രോക്ക് വുഡ് അത്ലറ്റിക് സെന്റര്‍ പാര്‍ക്ക് വേദിയാകും.
2018 ജൂണ്‍ 16 ശനിയാഴ്ച 12 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കായിക മേള. അന്താരാഷ്ട്ര നിലവാരമുള്ളസിന്തറ്റിക് ട്രാക്കോട് കൂടിയ വേദി മികച്ച മത്സരം ഉറപ്പാക്കുന്നു. റീജിയന് കായികമേളയിലെ വിജയികള്‍ക്ക് യുക്മ നാഷണല്‍ കായികമേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. കായിക മേളയില്‍ പരമാവധി കായിക താരങ്ങളെ പങ്കെടുപ്പേടിക്കുവാന് അംഗ അസോസിയേഷനുകള്‍ ശ്രമിക്കണമെന്ന് റീജിയന് പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയന് സെക്രട്ടറി ജോജോ തെരുവനെ (07753 329563) ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല