സ്വന്തം ലേഖകന്‍: കോംഗോയില്‍നിന്ന് വീണ്ടും എബോള രോഗം പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നിരുന്നു.
അതിന്‍ തൊട്ടുപിന്നാലെയാണ് കോംഗോ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. എബോള ബാധ തടയാന്‍ വിദഗ്ധസംഘത്തെ മേഖലയില്‍ നിയോഗിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടയില്‍ 21 കേസുകളാണ് ഇത്തരത്തില്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇതില്‍ പതിനേഴുപേര്‍ മരിച്ചു. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. 1976 ല്‍ സുഡാനിലും കോംഗോയിലുമാണ് ആദ്യമായി എബോള രോഗബാധ സ്ഥിരീകരിച്ചത്. ഇത് ഒമ്പതാം തവണയാണ് കോംഗോയില്‍ എബോള ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല