കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ ഏതടവും പയറ്റാന്‍ മാടിക്കാത്തവരാണ് പല സ്ത്രീകളും. ഗവേഷകരിതാ ഇപ്പോള്‍ പെണ്‍കുട്ടികള്‍ സെക്സിയാകാന്‍ പ്രയോഗിക്കുന്ന 20 അടവുകള്‍ പുറത്തു കൊണ്ട് വന്നിരിക്കുന്നു. എന്തായാലും പലര്‍ക്കും പഴയ ശൈലികളോടു തന്നെയാണ് കൂടുതല്‍ താല്പര്യം, ഉദാഹരണത്തിന് ഡ്രെസ്സിനു ചേര്‍ന്ന ലിപ്സ്റ്റിക്ക്, നെയില്‍ പോളിഷ് ഇടുക, മാറിടത്തിന്റെ ക്ലീവേജ് കാണിക്കുക തുടങ്ങിയവയൊക്കെ. എന്നാല്‍ പലര്‍ക്കും പെര്‍ഫ്യൂമുകളോട് അടങ്ങാത്ത താല്പര്യമാണ് ഉള്ളത്. 2000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ പെര്‍ഫ്യൂമിന്റെ ഉപയോഗം അവരെ പ്രത്യേകത ഉള്ളവരാക്കി മാറ്റുമെന്ന് പകുതി പേരും വിശ്വസിക്കുന്നു.
പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു പ്രധാന കാര്യം കൂടുതല്‍ സമയം മേക്കപ്പിനായ് ചിലവഴിക്കുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം കൂടുമത്രേ! ഇനി മറ്റൊരു കാര്യം ഓഫീസില്‍ പോകാന്‍ പത്ത് മിനുട്ട് കൊണ്ട് ഒരുങ്ങുന്നവര്‍ ഡേറ്റിങ്ങിനു പോകുമ്പോള്‍ 38 മിനുറ്റെടുക്കും ഒരുങ്ങാന്‍ .
എന്തായാലും ഗവേഷകര്‍ കണ്ടെത്തിയ സെക്സിയാകാന്‍ സ്ത്രീകള്‍ പ്രയോഗിക്കുന്ന അടവുകള്‍ ഇതൊക്കെയാണ്..
1. ഇഷ്ടപ്പെട്ട പെര്‍ഫ്യൂം ഉപയോഗിക്കുക.
2. ചിരിച്ചു കൊണ്ടിരിക്കുക.
3. നെയില്‍ പോളീഷ് ചെയ്യുക.
4. മുടി കളര്‍ ചെയ്യുക അല്ലെങ്കില്‍ മറ്റു തരത്തിലുള്ള അലങ്കാരപ്പണികള്‍ മുടിയില്‍ പ്രയോഗിക്കുക.
5. മുടി ചീകാന്‍ ഒരുപാട് നേരം ചിലവഴിക്കുക.
6. മാറിടം(Clevage) കാണിക്കുക.
7. ചെറു ചൂട് വെള്ളത്തില്‍ ഒരുപാടു നേരം കുളിക്കുക.
8. കാലുകള്‍ പ്രദര്‍ശിപ്പിക്കുക.
9. പുഷ്-അപ് ബ്രാ ധരിക്കുക.
10. പാദ സംരക്ഷണം.
11. കണ്ണുകളില്‍ കൂടുതല്‍ മേക്കപ്പ് പ്രയോഗിക്കുക.
12. കൃത്യമായ് വ്യായാമം ചെയ്യുക.
13. ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
14. ചുവന്ന ലിപ്സ്റ്റിക്ക് പുരട്ടുക.
15. ഇറുകിയ ടോപ് ധരിക്കുക.
16. വാക്സിംഗ്.
17. നിറം തോന്നിക്കാനുള്ള ക്രീമുകള്‍ പുരട്ടുക.
18. കൃത്രിമ കണ്പീലികള് ധരിക്കുക.
19. ഷോര്‍ട്ട് സ്കേര്‍ട്ട് ധരിക്കുക.
20. ആഭരണങ്ങള്‍ ധരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല