1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2018

Appachan kannanchira: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരന്‍ ശ്രീ ഫീലിപ്പോസ് ആലഞ്ചേരി(അപ്പച്ചന്‍) 88 വയസ് ചങ്ങനാശ്ശേരി തുരുത്തിയില്‍ നിര്യാതനായി. ഷെഫീല്‍ഡിലുള്ള മേരിക്കുട്ടിയുടെ പിതാവ് ശ്രീ ഫിലിപ്പോസ് വാര്‍ദ്ധക്യ സഹജമായ  രോഗങ്ങളെത്തുടര്‍ന്നാണ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്.

വ്യാഴാഴ്ച (10/5/2018) ഉച്ച തിരിഞ്ഞു 2.30 നു ചങ്ങനാശ്ശേരി തുരുത്തിയിലുള്ള സ്വവസതിയില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളിസെമിത്തേരിയില്‍ സംസ്‌കാര കര്‍മ്മം നടത്തുന്നതാണ്. അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അന്ത്യോപചാര ശുശ്രൂഷകളില്‍ മുഖ്യ കാര്‍മ്മികത്വം നിര്‍വ്വഹിക്കുന്നതാണ്.

പരേതയായ ഇടയാടി കുടുംബാഗം അന്നമ്മ ഇത്തിത്താനം ഭാര്യ. മക്കള്‍: ഫിലിപ്പ് (എറണാകുളം), മേരിക്കുട്ടി (ഷെഫീല്‍ഡ്, യു കെ), തെരേസ് (അദ്ധ്യാപിക സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍, കുറുന്പനാടം), ജയിംസ്(ദുബായ്), ജോസ് .

മരുമക്കള്‍: പുഷ്പമ്മ മനയത്തുശേരി (മാമ്മൂട്), സിബിച്ചന്‍ കണ്ണമ്പള്ളി (ചീരഞ്ചിറ), ബിജി കല്ലൂക്കളം (മാമ്മൂട്), സിനി കുളത്തൂപ്പുരയിടം (വെള്ളയാംകുടി, കട്ടപ്പന), ശാലിനി വടകരപുത്തന്‍പറന്പ് (കിടങ്ങറ).

സഹോദരങ്ങള്‍: മേരിക്കുട്ടി ചാക്കോ ചങ്ങാട്ട് (തുരുത്തി),പരേതനായ അഗസ്റ്റിന്‍, റവ.ഡോ.ജോസ് ആലഞ്ചേരി(വികാരി, യൂദാപുരം സെന്റ് ജൂഡ് പള്ളി), ഫാ.ഫ്രാന്‍സിസ് ആലഞ്ചേരി എസ്ഡിബി (ബംഗ്ലാദേശ്), സിസ്റ്റര്‍ ചെറുപുഷ്പം ആലഞ്ചേരി എസ്എബിഎസ്(കൂത്രപ്പള്ളി റീത്താഭവന്‍), തോമസ് ആലഞ്ചേരി (യുഎസ്എ), ഏലിയാമ്മ ജേക്കബ് പാമ്പനോലിക്കല്‍ (എറണാകുളം), ആന്‍സമ്മ സ്‌കറിയ തെക്കത്ത് (തൃക്കൊടിത്താനം).

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.