1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

Alex Varghese (പീറ്റര്‍ബറോ): സ്‌പോള്‍ഡിംഗ് സൗത്ത് ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കുന്നു. ക്യാന്‍സര്‍ റിസര്‍ച്ച് യു കെ എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ജൂണ്‍ 9 ന് പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഡ്യന്‍ ഫുഡ് നൈറ്റ് എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ പതിനാറില്‍ പരം വിത്യസ്തമായ ഇന്‍ഡ്യന്‍ വിഭവങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്.

അന്നേ ദിവസവം പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റ്
ഓണ്‍കോളജിസ്റ്റ് ഡോ.ഹരീഷ് റെഡി ക്യാന്‍സറുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ നയിക്കുകയും, സംശയങ്ങള്‍ക്കുള്ള മറുപടി തരുന്നതുമായിക്കും.

സ്‌പോള്‍ഡിംഗ് സെന്റ്. നോബര്‍ട്ട് ചര്‍ച്ച് ഹാളില്‍ വച്ചാണ് ചാരിറ്റി ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 9 ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ 8.30 വരെയാണ് ഫുഡ് നൈറ്റ്. പത്ത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 9.99 പൗണ്ടും, 5 വയസ് മുതല്‍ 10 വയസ് വരെയുള്ളവര്‍ക്ക് 4.99 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്.5 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് സൗജന്യമായിരിക്കും.

ക്യാന്‍സര്‍ യു കെ എന്ന പ്രസ്ഥാനത്തെ സഹായിക്കുവാന്‍ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ വളരെയധികം ആളുകള്‍ ഒരുമിക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ സാധ്യമാവും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് സ്‌പോള്‍ഡിംഗ് സൗത്ത് ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തകര്‍. ചാരിറ്റി ഇന്‍ഡ്യന്‍ ഫുഡ് നൈറ്റ് വിജയിപ്പിക്കുവാന്‍ സ്‌പോള്‍ഡിംഗിനും സമീപ പ്രദേശങ്ങളിലുള്ള എല്ലാ നല്ലവരെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജോണ്‍സന്‍ O7956315123
ജോര്‍ജ് O7769896993

ചാരിറ്റി ഇവന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

ST. NOBERTS CHURCH,
SPALDING,
PE11 2XX.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.