ലോകമാകെയുള്ള നഴ്സുമാര്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങളുടെയും സംഭാവനകളുടെയും സ്മരണനിലനിര്‍ത്തുന്നതിനും അവരെ ആദരിക്കുന്നതിനുമായി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് എന്ന സംഘടന എല്ലാവര്‍ഷവും മെയ് 12 നു നഴ്സസ് ഡേ കൊണ്ടാടുന്നത്.
ഈ വേളയില്‍ രോഗീപരിചരണത്തിനായി കഠിനാധ്വാനം ചെയ്യുന്ന ലോകമാകയുള്ള നഴ്സുമാര്‍ക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യാഹ്നം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ ജീവിച്ചു ആതുരസേവനരംഗത്തു തനതായ ശൈലികളില്‍ കൂടി ശക്തമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ, നഴ്സിംഗ് സേവന രംഗത്ത് വാനോളം പുകഴ്ത്തപ്പെട്ട ഫ്ലോറെന്‍സ് നൈറ്റിംഗലിന്റെ ജന്മദിനം തന്നെ ലോക നഴ്സസ് ദിനമായി തിരഞ്ഞെടുത്തത് പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു.
ചരിത്ര പ്രാധാന്യം ഉള്ള ഈ ദിവസം ആചരിക്കുമ്പോള്‍, ആരോഗ്യപരിപാലന മേഖലയിലെ രൂപപ്പെടുത്തുന്നതിലും ആരോഗ്യ പരിപാലനത്തിലും നഴ്സുമാരുടെ സ്ഥാനം വളരെ പ്രധാനപെട്ടതാണ് എന്ന് നാം മനസ്സിലാകുകയും അതോടൊപ്പം ഒരാള്‍ പോലും ഉപേക്ഷിക്കപെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുവാന്‍ പാടില്ല എന്നും ഉറപ്പുവരുത്തേണ്ടതായിട്ടുമുണ്ട്. അനുകമ്പയോടും അക്ഷീണ പരിശ്രമത്തോടും രോഗങ്ങളെ തടയുവാനും, സന്നദ്ധതയോടെ സുരക്ഷിതത്വമുള്ള പരിചരണം ആവശ്യമുള്ളിടത്തു നല്കുവാനും നമ്മുടെ ജീവിതത്തെ സമര്‍പ്പിക്കണം.
ആരോഗ്യ പരിപാലന മേഖലയില്‍ മനുഷ്യാവകാശത്തെ ഹനിക്കുന്ന പ്രവണത ഒരു വ്യക്തിക്ക് പോലും ഉണ്ടാകുന്നത് സഹിക്കുവാനോ ക്ഷമിക്കുവാനോ കഴിയുന്ന കാര്യമല്ല എന്ന് അസന്നിഗ്ദ്ധമായി പറയുവാന്‍ ഈ സമയത്ത് നമുക്കൊരുമിച്ച് നില്ക്കാം
ഈ പ്രത്യക ദിനത്തില്‍ ‘ആരോഗ്യം മനുഷ്യാവകാശമാണ്’ എന്ന ഇന്റര്‍നാഷണല്‍ നഴ്സസ് കൗണ്‍സിലിന്റെ 2018 ലെ പ്രമേയം നമുക്ക് ഒരുമിച്ച് പ്രഖ്യാപിക്കാം. യുകെയിലെ എല്ലാ നഴ്സസിനും യുക്മ നഴ്സസ് ഫോറത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും.
സ്നേഹപൂര്‍വ്വം
ബിന്നി മനോജ്
നാഷണല്‍ പ്രസിഡന്റ്,
യുക്മ നഴ്സസ് ഫോറം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല