Alex Varghese: പതിനൊന്നാമത് കൈപ്പുഴ സംഗമം മെയ് 12 ന് വൂസ്റ്റര്‍ഷെയറിലെ വാന്ഡണ് കമ്യൂണിറ്റി സെന്ററില്‍ വച്ച് നടന്നു. കോട്ടയം ജില്ലയിലെ പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ കൈപ്പുഴ എന്ന കൊച്ചുഗ്രാമവാസികള്, ജിജോ കിഴക്കേക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ശ്രീമതി. മേരിക്കുട്ടി ചാക്കോ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. യു. കെ. കെ. സി.എ, യു. കെ. കെ.സി.ഡബ്ളിയു.എഫ്, കെ.സി.വൈ.എല്‍ ഭാരവാഹികളായ കൈപ്പുഴക്കാരെ യോഗം ആദരിച്ചു. നാട്ടിലുള്ള നിരാലംബനായ തങ്ങളുടെ ഒരു സഹോദരന് കൈപ്പുഴ ചാരിറ്റിയുടെ വകയായി ഒരു സാമ്പത്തിക സഹായം ചെയ്യുവാന്‍ ഈ വര്‍ഷത്തെ സംഗമം തീരുമാനിച്ചു.
കലാപരിപാടികള്‍ക്ക് ശേഷം, അടുത്ത വര്‍ഷത്തെ സംഗമം നടത്തുന്നതിനായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജെയിംസ് പൈനുമ്മൂട്ടില്‍, സണ്ണി ലൂക്കോസ്, ജോര്‍ജ് ജോസഫ്, എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങള്‍. അടുത്ത വര്‍ഷത്തെ സംഗമത്തിന് ഒത്തൊരുമിക്കാം എന്ന ആത്മവിശ്വാസത്തോടെ എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല