ഇടുക്കി ജില്ലാ സംഗമം എന്ന നന്മയുടെയും, സ്‌നേഹത്തിന്റെയും ഏഴാമത് കൂട്ടായ്മ ബര്‍മിംഗ്ഹാമില്‍ മെയ് 12ന് യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്നവരുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി.
രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും അതിന് ശേഷം കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കവും ആയി. അതിന് ശേഷം ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ പീറ്റര്‍ താണോലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ കണ്‍വീനര്‍ റോയി മാത്യൂ മാഞ്ചസ്റ്റര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സിസ്റ്റര്‍ ബീനാ ചാക്കോ, നാട്ടില്‍ നിന്നും എത്തിചേര്‍ന്നിരുന്ന മാതാപിതാക്കള്‍, ജോയിന്റ് കണ്‍വീനേര്‍സ് തുടുക്കിയവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി. സിസ്റ്റര്‍ ബീനാ ഉത്ഘാടന പ്രസംഗവും, പീറ്റര്‍ താണോലി അധ്യക്ഷ പ്രസഗവും നടത്തി, ജോയിന്റ് കണ്‍വീനര്‍മാരായ സാന്റ്റോ ജേക്കബ് ആശംസാ പ്രസഗവും, ജസ്റ്റിന്‍ എമ്പ്രഹാം 201718 ലെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
അംബതാം ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന ബാല സജീവ് കുമാറിന് ഒപ്പം ഈ മാസം ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന എല്ലാവരും കൂടി കേക്ക് മുറിച്ച് മധുരം പങ്ക് വെക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ G C S C പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അജയ് ഇടക്കരക്ക് പീറ്റര്‍ താണോലിയും, സിസ്റ്റര്‍ ബീനയും ചേര്‍ന്ന് ട്രോഫിയും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. (ഗ്ലോസ്റ്ററില്‍ താമസിക്കുന്ന അജിമോന്‍ ഇടക്കര /റെജി ദമ്പതികളുടെ മകനാണ് അജയ് )
യുക്മാ സ്റ്റാര്‍ സിംഗര്‍ 2018 ലെ ഫൈനലിസ്റ്റ് ആയ ആനന്ദിനെ ജോയ്ന്റ് കണ്‍വീനര്‍ സാന്റ്റോ ജേക്കബ് ആദരിക്കുകയും, വിജയാശംസകള്‍ നേരുകയും ചെയ്തു. ഇടുക്കി ജില്ലാ സംഗമത്തിന്റെ സപ്പോര്‍ട്ടറും എല്ലാ വിധ സഹകരണവും നല്കുന്ന മാത്യൂ എമ്പ്രഹാമിനെ (ഔള്‍ ഫിനാന്‍സ്) ആദരിക്കുകയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ മെമെന്റ്റോ നല്കുകയും ചെയ്തു. മെയ് 12 നേഴ്‌സസ് ഡേയോട് അനുബദ്ധിച്ച് അന്നേ ദിവസം എത്തിചേര്‍ന്നിരുന്ന എല്ലാ നേഴ്‌സ്മാരെയും ആദരിക്കുകയും പീറ്റര്‍ താണോലി ആശംസകള്‍ നേരുകയും ചെയ്യ്തു.
യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന ഇടുക്കി ജില്ലക്കാര്‍ക്ക് പരസ്പരം പരിചയപ്പെടാനും, പരിചയം പുതുക്കാനും അന്നേ ദിവസം അവസരം ലഭിക്കുകയും ചെയ്യ്തു.
വൈകും നേരം ചേര്‍ന്ന പൊതുയോഗത്തില്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവലോവനവും, വരും കാല പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചയും നടത്തി. 201819 ഇടുക്കി ജില്ലാ സംഗമത്തെ നയിക്കുവാന്‍ ബാബു തോമസിന്റെ നേത്യത്തിലുള്ള 15 അംഗ കമ്മറ്റിയെയും തെരഞ്ഞ് എടത്തു.
ഇടുക്കി ജില്ലാ സംഗമം ക്യാന്‍സര്‍ റിസേര്‍ച്ച് യു കെ യുമായി ചേര്‍ന്ന് സമാഹരിച്ച 22 തുണി ബാഗുകള്‍ പീറ്റര്‍ താണോലി പുതിയ കണ്‍വീനര്‍ ബാബു തോമസിന് കൈമാറി അതുവഴി ക്യാന്‍സര്‍ റിസേര്‍ച്ച് യു കെക്ക് 660 പൗണ്ട് ഫണ്ട് കണ്ടെത്തുവാന്‍ സാധിച്ചു. മെയ് മാസത്തിലെ ആദ്യകുര്‍ബാനകളുടെയും, മറ്റ് തിരക്കുകളുടെയും ഇടക്ക് ഇടുക്കി ജില്ല എന്ന വികാരം ഉള്‍കൊണ്ട് ഏഴാമത് ഇടുക്കി ജില്ലാ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്ന ഏവര്‍ക്കും കമ്മറ്റി മെമ്പര്‍ തോമസ് പുത്തന്‍പുരയ്ക്കല്‍ ക്യതജഞത രേഖപെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല