സ്വന്തം ലേഖകന്‍: എച്ച് 4 വീസ, പുതിയ നിയമം ജൂണില്‍; നിലവിലെ സര്‍ക്കാര്‍ നയം അന്തിമമല്ലെന്നും യുഎസ് ഇമിഗ്രേഷന്‍. യുഎസില്‍ എച്ച്–1ബി വീസയില്‍ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ പങ്കാളികളെ ജോലി ചെയ്തു ജീവിക്കുന്നതില്‍ നിന്ന് വിലക്കുന്ന സര്‍ക്കാര്‍ നയം അന്തിമമല്ലെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) വക്താവ് ഫിലിപ് സ്മിത്ത് അറിയിച്ചു.
പുതിയ ചട്ടം വരുന്നുണ്ടെങ്കില്‍ അതു ജൂണിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎസില്‍ എച്ച്–1ബി വീസയില്‍ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ ഭാര്യയ്ക്ക്/ ഭര്‍ത്താവിന് അവിടെ ജോലി ചെയ്യാന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത് എച്ച്4 വീസയിലാണ്.
70,000 പേരാണ് എച്ച്–4 വീസ പ്രകാരം വര്‍ക്ക് പെര്‍മിറ്റ് നേടി ഇപ്പോള്‍ അമേരിക്കയി വിവിധ തൊഴിലുകള്‍ ചെയ്യുന്നത്. ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തു ഏര്‍പ്പെടുത്തിയ ഈ സംവിധാനം നിര്‍ത്തലാക്കാനാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നീക്കം. ഇതിനെതിരെ യുഎസ് കോണ്‍ഗ്രസിലെ 130 അംഗങ്ങള്‍ സര്‍ക്കാരിനു
നിവേദനം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല