സ്വന്തം ലേഖകന്‍: സാലിസ്ബറിയില്‍ ബ്രിട്ടീഷ് ചാരനെതിരായ വധശ്രമം; നടന്നത് ആസൂത്രിത ആക്രമണമെന്ന വെളിപ്പെടുത്തലുമായി യൂലിയ സക്രിപാല്‍. കഴിഞ്ഞ മാര്‍ച്ച് നാലിന് മുന്‍ എം ഐ 6 റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്‌ക്രിപാലിനും മകള്‍ യൂലിയ സ്‌ക്രിപാലിനുമെതിരെ നടന്നത് ആസൂത്രിത വധശ്രമമാണെന്ന് ആദ്യമായാണ് യൂലിയ സക്രിപാല്‍ വെളിപ്പെടുത്തുന്നത്.
മെട്രോപൊളിറ്റന്‍ പോലീസ് വഴി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സിന് അനുവദിച്ച അഭിമുഖത്തിലാണ് യൂലിയ ഇക്കാര്യം പറഞ്ഞത്. ഭാഗ്യം കൊണ്ടാണ് താനും പിതാവും ഇപ്പോഴും ജീവനോടെയിരിക്കുന്നതെന്നും പറഞ്ഞ യൂലിയ ഒരു നാള്‍ റഷ്യയിലേക്ക് തിരിച്ച് പോകുമെന്നും പറഞ്ഞു. ആക്രമണത്തിന് ശേഷം ജീവിതം തന്നെ അപ്പാടെ മാറി മറിഞ്ഞുവെന്നും, ജീവിതത്തിലേക്ക് പതിയെ പതിയെ തിരിച്ചു വരുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും യൂലിയ പറഞ്ഞു.
സാലിസ്ബറി ഡിസ്ട്രിക്ട് ആശുപത്രിയിലെ അഞ്ചാഴ്ചത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസമാണ് യൂലിയ ആശുപത്രി വിട്ടത്. സ്‌ക്രിപാലിനെയും കഴിഞ്ഞയാഴ്ച്ച ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ലണ്ടനിലെ തന്നെ ഒരു അജ്ഞാത കേന്ദ്രത്തില്‍ സുരക്ഷാ സേനയുടെ സംരക്ഷണയിലാണ് ഇരുവരും. യൂലിയയുടെ ഇംഗ്ലീഷിലും റഷ്യനിലുമുള്ള പത്രപ്രസ്താവന ഒപ്പ് വച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയെങ്കിലും, ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല