1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2018

സ്വന്തം ലേഖകന്‍: ഗര്‍ഭച്ഛിദ്ര നിരോധനം സംബന്ധിച്ച് അയര്‍ലന്‍ഡില്‍ നിര്‍ണായക ജനഹിത പരിശോധന. ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാണു ഹിതപരിശോധനാഫലമെങ്കില്‍ ഭരണഘടനാഭേദഗതി വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013 ല്‍ മാത്രമാണ് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്.

ഇതിനിടെ മൂന്നു തവണ ഇതു സംബന്ധിച്ച ഹിതപരിശോധന നടത്തിക്കഴിഞ്ഞു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി ഒരു വിഭാഗം വാദിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച എതിര്‍ വിഭാഗവും രംഗത്തുണ്ട്. സമൂഹ മാധ്യമങ്ങളുടെ ഇടപെടല്‍ വോട്ടെടുപ്പിനെ സ്വാധീനിക്കാതിരിക്കാന്‍ ഹിതപരിശോധനാ പ്രചാരണങ്ങള്‍ ഫെയ്‌സ്ബുക്കും ഗൂഗിളും കര്‍ശനമായി തടഞ്ഞിട്ടുണ്ട്.

മുന്‍പ് അയര്‍ലന്‍ഡുകാര്‍ ഗര്‍ഭച്ഛിദ്രത്തിനായി ബ്രിട്ടനിലേക്കാണു പോയിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് വഴിയുള്ള ഗര്‍ഭച്ഛിദ്രമരുന്നുകള്‍ വ്യാപകമായതോടെ ആ സ്ഥിതിക്കു മാറ്റം വന്നു. ഇന്ത്യന്‍ വംശജനും ഡോക്ടറുമായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലീയോ വരാഡ്കര്‍ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ക്കൊപ്പമാണ്. റോമന്‍ കത്തോലിക്കര്‍ ഭൂരിപക്ഷമായ രാജ്യം 2015ല്‍ ഹിതപരിശോധനയിലൂടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു.

2012ല്‍ അയര്‍ലന്‍ഡിലെ ഗാല്‍വേയില്‍ കര്‍ണാടകയിലെ ബെളഗാവി സ്വദേശി ഡോ. സവിത ഹാലപ്പനാവര്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കപ്പെട്ടതുമൂലം ആരോഗ്യസ്ഥിതി വഷളായി മരിച്ചിരുന്നു. തുടര്‍ന്ന് അയര്‍ലന്‍ഡില്‍ വന്‍ പ്രതിഷേധം പടരുകയും അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.