സ്വന്തം ലേഖകന്‍: എച്ച് 4 വീസക്കാരുടെ ജോലി വിലക്ക് നടപടികള്‍ അന്തിമഘട്ടത്തിലെന്ന് അമേരിക്ക; ആശങ്കയോടെ ഇന്ത്യന്‍ പ്രവാസികള്‍. യുഎസില്‍ എച്ച് 4 വീസയിലെത്തുന്നവര്‍ക്കു ജോലി വിലക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. ജൂണിലായിരിക്കും വിജ്ഞാപനം. തൊഴില്‍വിലക്ക് ഇന്ത്യക്കാരെയാണു പ്രധാനമായും ബാധിക്കുക എന്നതിനാല്‍ പ്രവാസി സമൂഹം ആശങ്കയിലാണ്.
എച്ച് 1ബി വീസക്കാരുടെ പങ്കാളികള്‍ക്കു നല്‍കുന്നതാണ് എച്ച് 4 വീസ. ഇവര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്തു ജീവിക്കാന്‍ അനുമതി നല്‍കിയ ഒബാമയുടെ 2015 ലെ നിയമമാണു ട്രംപ് റദ്ദാക്കുന്നത്. നിലവില്‍ 70,000 പേര്‍ എച്ച് 4 വീസയില്‍ യുഎസില്‍ ജോലിയെടുക്കുന്നുണ്ട്. ഇതില്‍ 93 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നാണു യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്.
അമേരിക്കക്കാര്‍ക്കു തൊഴിലവസരം നഷ്ടപ്പെടുത്തുന്നുവെന്ന പേരില്‍ എച്ച് 1ബി വീസാ വ്യവസ്ഥകളും കര്‍ശനമാക്കാനുള്ള നീക്കത്തിലാണു ട്രംപ് ഭരണകൂടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല