ലണ്ടന്‍: ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന അടിവസ്ത്രങ്ങളുടെ നിറംനോക്കി വ്യക്തിയുടെ സ്വഭാവവും ലൈംഗിക സവിശേഷതകളും മനസിലാക്കാനാവുമെന്ന് ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞയായ ഡോണ ഡാവ്ഡണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം കണ്ടെത്തി.
പഠനത്തോടനുബന്ധിച്ചുനടന്ന സര്‍വേയില്‍ പടിഞ്ഞാറന്‍ രാജ്യക്കാര്‍ക്ക് ശരീരഭംഗി വ്യക്തമാക്കുന്ന സുതാര്യമായ അടിവസ്ത്രങ്ങളോടാണ് താത്പര്യക്കൂടുതലെന്നും വ്യക്തമായി. പങ്കാളിക്ക് പെട്ടെന്ന് ഉത്തേജനം നല്കുന്ന ഇത്തരം വസ്ത്രങ്ങളോട് മറ്റുള്ളവര്‍ക്കും പ്രിയം കൂടുതലാണ്. ചുവപ്പ് വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ നാണം അധികമില്ലാത്തവരാണ്. അവര്‍ ആവശ്യമുള്ളത് ചോദിച്ചുവാങ്ങും. ആവശ്യമുള്ളത് നന്നായി ലഭിക്കുകയും വേണം.
പിങ്ക് നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ റൊമാന്റിക്കായിരിക്കും. പങ്കാളിയോട് വലിയ സ്നേഹവും ഇക്കൂട്ടര്‍ക്കുണ്ടാവും. ലൈംഗികകാര്യങ്ങളില്‍ പങ്കാളി കൂടുതല്‍ താത്പര്യമെടുക്കണമെന്ന പക്ഷക്കാരാണ് ഇവര്‍. പിങ്ക് ബ്രാ സ്നേഹത്തെയും മൃദുത്വത്തെയും സൂചിപ്പിക്കും.
വെള്ള അടിവസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ നിഷ്കളങ്കരായിരിക്കും. പങ്കാളിയുടെ ലൈംഗികതാത്പര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്നവരാണെങ്കിലും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിയില്ലാത്തവരും ആയിരിക്കും.
കറുപ്പ് നിറത്തോട് താത്പര്യമുള്ളവര്‍ ശക്തിയുടെ പ്രതീകമാണ്. ഇവര്‍ക്ക് വ്യക്തിത്വമുണ്ടായിരിക്കും. കറുപ്പു നിറത്തിലുള്ള ബ്രാ കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ ലൈംഗിക ആകര്‍ഷകത്വം കൂടിയവരും വികാരവതികളുമായിരിക്കും. ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള അടിവസ്ത്രങ്ങള്‍ പങ്കാളിക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നവയാണെന്നും ഡോണ ഡാവ്ഡണും കൂട്ടരും പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല