സ്വന്തം ലേഖകന്‍: നിപാ വൈറസ് പേടി; കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി യുഎഇ. പനി മരണം വിതച്ച സാചചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര തല്‍ക്കാലം ഒിവാക്കാന്‍ പ്രവാസി മലയാളികള്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനാവാത്ത അവസ്ഥയിലാണ് പ്രവാസികള്‍.
ദുബായില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് വരാനുള്ള അവധി പൂര്‍ണമായും നിഷേധിച്ചിരിക്കയാണ്. സര്‍ക്കാര്‍ ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് അപ്രഖ്യാപിത യാത്രാനിരോധനം കര്‍ശനമാക്കിയിരിക്കുന്നത്. യു.എ.ഇ, ഖത്തര്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സന്ദര്‍ശകവിസയെടുത്ത അവിടങ്ങളിലെ പൗരന്മാര്‍ക്കും യാത്രാവിലക്കുണ്ട്.
പനി പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും തീര്‍ത്തും ഒഴിവാക്കാനാവില്ലെന്നാണെങ്കില്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും ആരോഗ്യമന്ത്‌റാലയം ഓര്‍മ്മിപ്പിക്കുന്നു. പെരുന്നാളിനു മുമ്ബ് നാട്ടിലെത്താനായി അവധി തേടിയവരില്‍ മലബാര്‍ ജില്ലക്കാര്‍ തന്നെ ആയിരക്കണക്കിന് വരും.
നേരത്തേ, നിപ്പ വൈറസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല