1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം. യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 31ന് തരിപ്പണമാക്കി റയല്‍ മഡ്രിഡ് യൂറോപ്പിലെ ഹാട്രിക് കിരീടമണിഞ്ഞു.

മുഹമ്മദ് സലാഹിന്റെയും ഡാനി കാര്‍വയാലിന്റെയും പരിക്കും പുറത്താകലും ഒഴിച്ചു നിര്‍ത്തിയാല്‍ തണുപ്പന്‍ മട്ടിലായിരുന്നു ഒന്നാം പകുതി. എന്നാല്‍ രണ്ടാം പകുതിയില്‍ 51 ആം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോളി ലോറിസ് കറിയസിന്റെ കൈയ്യില്‍ നിന്നും വഴുതിയ ഷോട്ട് ഗോളിലേക്ക് അടിച്ചുകയറ്റി ബെന്‍സേമ തുടങ്ങി.

55 ആം മിനിറ്റില്‍ ഉജ്ജ്വല ഹെഡ്ഡറിലൂടെ സാദിയോ മാനെ ലിവര്‍പൂളിന് ഊര്‍ജം പകര്‍ന്നെങ്കിലും ഗാരെത് ബെയ്‌ലിന്റെ വരവോടെ കളിമാറി. 61 ആം മിനിറ്റില്‍ ഇസ്‌കോക്കു പകരം കളത്തിലിറങ്ങിയ ബെയ്ല്‍ 64, 83 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേട്ടവുമായി മഡ്രിഡിന്റെ കിരീടം ഉറപ്പിച്ചു. ഗോളി ലോറിസിന്റെ പിഴവുകളാണ് രണ്ട് ഗോളുകള്‍ക്കും വഴിവെച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.