1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2018

സ്വന്തം ലേഖകന്‍: കൊച്ചി വിമാനത്താവളത്തില്‍ നിയന്ത്രണം തെറ്റി ശ്രീലങ്കന്‍ വിമാനം; അപകടം വഴിമാറിയത് തലനാരിഴക്ക്; ഒന്നും അറിയാതെ 200 ഓളം യാത്രക്കാര്‍. ശ്രീലങ്കന്‍ എയര്‍വെയ്‌സാണ് കനത്ത കാറ്റിലും മഴയിലും ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി റണ്‍വേയില്‍ നിന്ന് മുന്നോട്ട് നീങ്ങിയത്. പൈലറ്റ് സമയോചിതമായി ഇടപെട്ടതിനാല്‍ അപകടമുണ്ടായില്ല.

റണ്‍വേയുടെ മധ്യഭാഗത്തു നിന്നും മാറി ഓടിയ വിമാനം പൈലറ്റ് പെട്ടെന്നു നേരെയാക്കിയതിനാല്‍ വിമാനം തെന്നിമാറിയില്ല. തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാര്‍ പോലും അറിയാതെ വിമാനം പാര്‍ക്കിങ് ബേയിലെത്തിച്ചു. ഞായറാഴ്ച വൈകിട്ടു നാലോടെയാണു വിമാനം കൊളംബോയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയത്. ഇറങ്ങുന്ന സമയത്തു ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു.

ഇറങ്ങിക്കൊണ്ടിരിക്കെ ശക്തമായ കാറ്റ് വിമാനത്തിനെ റണ്‍വേയുടെ മധ്യരേഖയില്‍ നിന്നും അല്‍പം മാറ്റിക്കൊണ്ടു പോയി. വിമാനത്തിന്റെ പിന്‍ഭാഗത്തെ ഒരു വീല്‍ റണ്‍വേയ്ക്കരികിലെ ചെളിയില്‍ പുതയുന്നതിനു മുന്‍പായി വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും പൈലറ്റിനു ലഭിച്ചതോടെ വിമാനം സുരക്ഷിതമായി ഓടിച്ച് പാര്‍ക്കിങ് ബേയിലെത്തിക്കുകയായിരുന്നു. വിമാനത്തില്‍ 200 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.