Alex Varghese (ബോള്‍ട്ടന്‍): വി. അല്‍ഫോന്‍സയുടെ പാദസ്പര്‍ശനം കൊണ്ട് അനുഗ്രഹീതമായ മുട്ടുചിറ എന്ന പുണ്യഭൂമിയിലെ നിവാസികള്‍ അവരുടെ സംഗമത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ജൂലൈ 7 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ബ്രിട്ടാനിയ എയര്‍ പോര്‍ട്ട് ഹോട്ടലില്‍ വച്ചായിരിക്കും ദശവത്സര ആഘോഷങ്ങള്‍ സoഘടിപ്പിച്ചിരിക്കുന്നത്. നാനാജാതി മതസ്ഥരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുട്ടുചിറ ദേശീയ, പ്രദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വളരെ വളക്കൂറുള്ള മണ്ണാണ്. മുട്ടുചിറക്കാരുടെ അഭിമാനമായ പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ഫൊറോനാ ദേവാലയവും, അവിടുത്തെ പ്രസിദ്ധമായ രാക്കുളി തിരുനാളും മുട്ടുചിറക്കാരുടെ അഭിമാനമാണ്. പ്രസിദ്ധമായ മള്ളിയൂര്‍ ക്ഷേത്രവും, കടുത്തുരുത്തിയിലെ ക്ഷേത്രവും, പള്ളികളും, കുറവിലങ്ങാട് മുത്തിയമ്മയുടെ ദേവാലയവുമെല്ലാം മുട്ടുചിറയുടെ സമീപ പ്രദേശങ്ങളിലാണ്.
പതിവുപോലെ ദശവത്സര ആലോഷങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് മുട്ടുചിറക്കാരുടെ സ്വന്തം വര്‍ഗീസ് നടയ്ക്കലച്ചന്റെ ദിവ്യബലിയോടു കൂടിയാണ്. ഏത് തരത്തിലുള്ള ആഘോഷങ്ങള്‍ നടത്തിയാലും യുകെയിലെ മുട്ടുചിറക്കാര്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. നടക്കലച്ചന്‍ മുന്‍കാലങ്ങളില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുമാണ് വന്നിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമാണ് വരുന്നത്.
രാവിലെ 10 മണിക്ക് ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പൊതുസമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. മുട്ടുചിറ സംഗമം കണ്‍വീനര്‍ ശ്രീ.ജോണി കണിവേലില്‍ എവരേയും സ്വാഗതം ചെയ്യും. വിശിഷ്ട വ്യക്തികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. മുട്ടുചിറ കൂട്ടായ്മയിലെ അംഗമായ, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ബിജു വര്‍ക്കി തിട്ടാലയെ വേദിയില്‍ മുട്ടുചിറക്കാര്‍ ആദരിക്കും. നാട്ടില്‍ നിന്നും എത്തുന്ന മാതാപിതാക്കളും സംഗമത്തില്‍ പങ്കെടുക്കും.
മുട്ടുചിറ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് കണ്‍വീനര്‍ ജോണി കണിവേലില്‍, ജോയിന്റ് കണ്‍വീനര്‍ ഷാരോണ്‍ പന്തല്ലൂര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടന്നുവരുന്നത്. എല്ലാ മുട്ടുചിറക്കാരേയും, മുട്ടുചിറയില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വിവാഹം ചെയ്തയച്ചവരേയും സംഗമത്തില്‍ പങ്കെടുത്ത് തങ്ങളുടെ സൗഹൃദവും, സ്‌നേഹ ബന്ധവും ഊട്ടിയുറപ്പിക്കുവാന്‍ കമ്മിറ്റിയംഗങ്ങള്‍ സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.
സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം ആവശ്യമുണ്ടെങ്കില്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
ജോണി കണിവേലില്‍ 07889800292,
ഷാരോണ്‍ പന്തല്ലൂര്‍ 07901603309.
സംഗമ വേദിയുടെ വിലാസം:
BRITANIA AIRPORT HOTEL,
PALATINE ROAD,
M22 4FH.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല