എന്‍ ആര് ഐ മലയാളി ഓണ്‍ലൈന്‍ പത്രത്തിലേക്ക് പ്രാദേശിക ലേഖകന്മാരെ തേടിക്കൊണ്ടുള്ള വാര്‍ത്തയ്ക്ക് വന്‍ പ്രതികരണം.അവധിക്കാലമായതിനാല്‍ പലരും നാട്ടില്‍ ആയിരുന്നിട്ടുകൂടി ഇന്നലെ വൈകിട്ട് ആറുമണി വരെ 27 പേരാണ് ജനപക്ഷത്തു നിന്നുള്ള നിഷ്പക്ഷമായ നിലപാടുകളുമായി ഞങ്ങളോടൊപ്പം ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഞങ്ങള്ക്കെഴുതിയത്.ഈ ചുരുങ്ങിയ കാലം കൊണ്ട് യു കെ മലയാളിയുടെ മനസില്‍ എന്‍ ആര് ഐ മലയാളി എത്രമാത്രം ഇടം പിടിച്ചു കഴിഞ്ഞു എന്നതിന്റെ ഉത്തമ ദൃഷ്ട്ടാന്തമായി ഞങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങളെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.ശരാശരി യു കെ മലയാളിയുടെ വികാരം മനസിലാക്കാനും അവരുടെ നേരിന്റെ നേര്‍ക്കാഴ്ചയാവാനും കഴിഞ്ഞതാണ് ഈ ജനപ്രീതിയുടെ കാരണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
വ്യകതിഹത്യകളും മസാല വാര്‍ത്തകളും കുന്നായ്മയും പെയ്ഡ് ന്യൂസും പരദൂഷണവും താന്‍പോരിമയും പരസ്യക്കാരുടെ താല്‍പ്പര്യങ്ങളും അരങ്ങുവാണ യു കെ യിലെ മലയാള മാധ്യമ രംഗത്ത് മലയാളിയുടെ വായനാ നിലവാരം താഴോട്ടു പോകുന്നുവെന്നും അവര്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നും മനസിലാക്കിയപ്പോള്‍ മാധ്യമരംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിവച്ച സംരംഭമാണ് എന്‍ ആര് ഐ മലയാളി എന്ന ഓണ്‍ലൈന്‍ ദിനപത്രം.
നന്മ ആഗ്രഹിക്കുന്ന മലയാളി മനസുകള്‍ ഈ പത്രത്തെ നെഞ്ചിലേറ്റിപ്പോള് ഇന്ന് യുക കെയിലെ ഏറ്റവും കൂടുതല്‍ പേജുകള്‍ വായിക്കുന്ന (page view) മലയാള ഓണ്‍ലൈന്‍ പത്രം ആയി എന്‍ ആര് ഐ മലയാളി മാറി.ഒരു ശരാശരി വായനക്കാരന് ഈ പത്രത്തിന്റെ 12.8 പേജുകള്‍ വായിക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന പത്രത്തിന്റെ വെറും 6.4 പേജുകള്‍ മാത്രമാണ് വായിക്കപ്പെടുന്നത്.
വളര്‍ച്ചയുടെ ഈ പടവുകളില്‍ ഞങ്ങളുടെ ടീമില്‍ ചേരുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഞങ്ങള്‍ക്കെഴുതിയ എല്ലാ നല്ല മനസുകള്‍ക്കും നന്ദി അറിയിക്കുന്നു.ഞങ്ങള്‍ക്ക് ലഭിച്ച അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ലേഖകന്മാരുടെ ലിസ്റ്റ് വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.വിവിധ റീജിയനുകളുടെയും പത്ര പ്രവര്‍ത്തന മേഖലകളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തിയായിരിക്കും ലേഖകന്മാരുടെ അന്തിമമായ ലിസ്റ്റ് തയാറാക്കുക.
അതോടൊപ്പം മറ്റൊരു സന്തോഷ വാര്‍ത്ത കൂടി വായനക്കാരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഈ വരുന്ന ചിങ്ങപ്പുലരിയില്‍ എന്‍ ആര് മലയാളി വായനക്കാര്‍ക്ക് മുന്‍പിലെത്തുന്നത് പുത്തന്‍ ഭാവഭേദങ്ങളോടെയായിരിക്കും.കഴിഞ്ഞ ഏഴുമാസമായി വായനക്കാര്‍ കാണുന്ന ഡിസൈന്‍ ചിങ്ങം ഒന്നാം തീയതി മുതല്‍ മാറുകയാണ്.വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ ലളിതമാക്കിയ ഡിസൈന്‍ അണിയറയില്‍ തയ്യാറാവുകയാണ്.കൂടുതല്‍ പംക്തികള്‍ ഉള്‍ക്കൊള്ളുന്ന പുത്തന്‍ എന്‍ ആര് ഐ മലയാളി യു കെ മലയാളികള്‍ക്ക് ഏറ്റവും ഉചിതമായ ഓണസമ്മാനം ആയിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
നാളിതുവരെ നിങ്ങളുടെ ഈ എളിയ സംരംഭത്തോട് സഹകരിച്ച എല്ലാവര്ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.ചുരുക്കം ചില വിഷയങ്ങളിലെങ്കിലും ഞങ്ങള്‍ എടുക്കുന്ന നിലപാട് ചിലരെയെങ്കിലും വേദനിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം വിഷമമുണ്ട്.പക്ഷെ ഒരു മാധ്യമമെന്ന നിലയില്‍ വായനക്കാര്‍ക്ക് പറയുവാനുള്ള ന്യായമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തുകയെന്നത് ഞങ്ങളുടെ ദൌത്യമാണ്.ആ ദൌത്യ നിര്‍വഹണത്തില്‍ ആര്‍ക്കെങ്കിലും വേദനിക്കുന്നുവെങ്കില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു.തുടര്‍ന്നും യു കെയിലെ മലയാളികളോട് ചേര്‍ന്നു നിന്നുകൊണ്ട് അവരുടെ ശബ്ദമാകുവാന്‍ എല്ലാവരുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല