സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങി ബഹ്റൈന്‍. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്പോണ്സര്ഷിപ്പില് രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കിരീടാവകാശിയായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിഷ്കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്റൈന്‍ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മറ്റ് മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല